CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 21 Seconds Ago
Breaking Now

മീ ടൂ ക്യാംപെയിന് പിന്തുണ ; സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുന്ന സമയം വരുമെന്ന് രാഹുല്‍ഗാന്ധി

മാറ്റങ്ങള്‍ സംഭവിക്കാന്‍ സത്യങ്ങള്‍ കൂടുതല്‍ ഉറക്കെയും, വ്യക്തതയോടെയും വിളിച്ച് പറയണം, രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന മീ ടൂ ക്യാംപെയിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളെ ബഹുമാനത്തോടെയും മാന്യതയോടെയും കാണാന്‍ എല്ലാവരും പഠിക്കുന്ന സമയം വരുമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ ചെയ്യാത്തവര്‍ക്കുള്ള ഇടം ഇല്ലാതാകുന്നുവെന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാറ്റങ്ങള്‍ സംഭവിക്കാന്‍ സത്യങ്ങള്‍ കൂടുതല്‍ ഉറക്കെയും, വ്യക്തതയോടെയും വിളിച്ച് പറയണം, രാഹുല്‍ ട്വീറ്റ് ചെയ്തു. മീ ടൂ ക്യാംപെയിന്‍ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് പുറമെ രാഷ്ട്രീയത്തിലും കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിന് ഇടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്തുണ അറിയിച്ചുള്ള വാക്കുകള്‍. 

വാക്കുകള്‍ ഉപയോഗിച്ചും ശാരീരികമായും നേരിട്ട പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളാണ് രംഗത്ത് വരുന്നത്. വിദേശകാര്യ വകുപ്പ് സഹമന്ത്രി എംജെ അക്ബറിന് നേരെയും വിവിധ സ്ത്രീകള്‍ പരാതി ഉന്നയിച്ചിരുന്നു. ഏഴ് പേരാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിന് എതിരെ രംഗത്ത് വന്നത്. 

അക്ബര്‍ രാജിവെയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ച് കഴിഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞാല്‍ മന്ത്രിയുടെ കസേര തെറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.