CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 1 Seconds Ago
Breaking Now

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ നമ്പി നാരായണന്‍ മത്സരിച്ചേക്കും ?

ചില അനൗദ്യോഗിക ആശയ വിനിമയം നടത്തിയെങ്കിലും സമ്മതിച്ചില്ലെന്നാണ് അറിയുന്നത്.

പൊതുസമ്മതനായ വിജയ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥിയെയാണ് സിപിഐഎം തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അന്വേഷിക്കുന്നത്. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് ചിലര്‍ നിര്‍ദ്ദേശിച്ചു. ചില അനൗദ്യോഗിക ആശയ വിനിമയം നടത്തിയെങ്കിലും സമ്മതിച്ചില്ലെന്നാണ് അറിയുന്നത്.

പലരും പല കഥകളും പറയുന്നുണ്ട്. ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല. അപ്പോള്‍ ആലോചിച്ചാല്‍ മ തിയല്ലോ, ഇതിനെ കുറിച്ച് നമ്പി നാരായണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചപ്പോള്‍ പേയ്‌മെന്റ് സീറ്റെന്ന പരിഹാസം കേള്‍ക്കേണ്ടിവന്നു. അതിനാല്‍ ഇക്കുറി ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പേരുദോഷം മാറ്റാനാണ് പാര്‍ട്ടി ശ്രമം. ശശി തരൂരിനെ പോലെ മികവുറ്റ ഒരാള്‍ തന്നെ വേണമെന്ന ചര്‍ച്ചകളാണ് നമ്പി നാരായണില്‍ കൊണ്ടെത്തിക്കുന്നത്.

ചാരക്കേസില്‍ നമ്പിനാരായണനെ കുറ്റവിമുക്തനാക്കി 50 ലക്ഷം രൂപ നഷ്ടപരാഹാരം നല്‍കാനും സുപ്രീം കോടതി വിധി വന്നിരുന്നു. ഈ പണം കൈമാറാന്‍ ഒരു ചടങ്ങു തന്നെ മുഖ്യമന്ത്രി സംഘടിപ്പിച്ചു. ശേഷം സൗഹാര്‍ദ്ദപരമായ പരമാവധി സഹായങ്ങള്‍ ചെയ്തത് മത്സരിപ്പിക്കാന്‍ ശ്രമം നടത്താനുള്ള നീക്കമായിരുന്നുവെന്നാണ് സൂചന.




കൂടുതല്‍വാര്‍ത്തകള്‍.