CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 1 Seconds Ago
Breaking Now

വിവാദമായി റോസിന്‍ ജോളിയുടെ മീ ടൂ ; വിമര്‍ശനം കനത്തതോടെ പിന്മാറി

വിവാദമായി നടി റോസിന്‍ ജോളിയുടെ മീ ടു ക്യാമ്പെയ്ന്‍. പണം കടം വാങ്ങിയിട്ട് തിരിച്ചുതരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടു ക്യാമ്പെയ്‌ന് തുടക്കമിടുന്നു എന്ന അടിവരയോടെ നടി റോസിന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. മീ ടു എന്ന ഹാഷ് ടാഗിലായിരുന്നു ഈ പോസ്റ്റ്.

തൊഴിലിടങ്ങളിലെ ലൈംഗീക പീഡനങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ തുടങ്ങിവച്ച ശക്തമായ മീ ടൂക്യാമ്പെയ്‌നെ പരിഹസിക്കുകയാണ് റോസിന്‍ ജോളി ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. വില കുറഞ്ഞ നടപടിയാണിതെന്നും ധീരമായ ക്യാമ്പെയ്‌നെതിരെ പരിഹാസവുമായി എത്തിയത് തരം താണ നടപടിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ താരം പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

റോസിന്റെ കുറിപ്പിങ്ങനെ ; തിരിച്ചു തരാം എന്ന ഉറപ്പു പറഞ്ഞ് നമ്മളില്‍ നിന്ന് പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷം വാക്കു പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ ഒരു മീ ടു മൂവ്‌മെന്റ് നടത്തിയാലോയെന്ന് ആലോചിക്കുവയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം, അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്ടാക്ട് ചെയ്യുകയോ ആകാം. അല്ലെങ്കില്‍ ഓരോരുത്തരുടേയും പേരുകള്‍ പുറത്തുവിടുമെന്നായിരന്നു മുന്നറിയിപ്പോടെയുള്ള പോസ്റ്റ് .




കൂടുതല്‍വാര്‍ത്തകള്‍.