CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 33 Seconds Ago
Breaking Now

കായംകുളം കൊച്ചുണ്ണി ആദിദിന കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

കായംകുളം കൊച്ചുണ്ണി ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍. ചിത്രത്തിന്റെ ആദ്യ ദിവസം ഗംഭീര കളക്ഷനുമായാണ് ചിത്രം മുന്നേറിയത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യ ദിവസം നേടിയത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഗോകുലം മൂവീസാണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷനാണിത്. ഒരു നിവിന്‍ ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയുമാണിത്. 364 തിയറ്ററുകളില്‍ നിന്നായി 1700 പ്രദര്‍ശനങ്ങളാണ് നടന്നത്. മലയാള സിനിമയിലെ റെക്കോര്‍ഡായിരുന്നു ഇത്. രാവിലെ 7 മണി മുതല്‍ പ്രത്യേക ഫാന്‍സ് ഷോയും നടത്തി. തിരക്ക് മൂലം അര്‍ധരാത്രിയിലും സിനിമ പ്രദര്‍ശനം നടത്തി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ' മലയാള സിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇനി കൊച്ചുണ്ണിയ്ക്ക് സ്വന്തം. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 19.12 ലക്ഷവും തിരുവനന്തപുരത്ത് 18.28 ലക്ഷവുമാണ് കളക്ഷന്‍ നേടിയത്. ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങ്ങില്‍ നിറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 45 കോടി മുതല്‍മുടക്കുള്ള ചിത്രം നിര്‍മ്മിച്ചത് ഗോകുലം പ്രൊഡക്ഷന്‍സാണ്. 161 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. സെറ്റിന് മാത്രം 12 കോടി രൂപ ചിലവാക്കി.അതിഥി താരമായി മോഹന്‍ലാലും എത്തുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.