Breaking Now

റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി നിര്‍മ്മല സീതാരാമന്‍ ; ദസെ ഏവിയേഷന്‍ കമ്പനിയുടെ പാരീസിലെ റഫാല്‍ യുദ്ധ വിമാന നിര്‍മ്മാണ ശാല സന്ദര്‍ശിച്ചു

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കേയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ദസെ ഏവിയേഷന്‍ കമ്പനിയുടെ പാരീസിലെ റഫാല്‍ യുദ്ധ വിമാന നിര്‍മ്മാണ ശാല സന്ദര്‍ശിച്ചു. ആജെറ്റോയിലെ ദാസോയുടെ നിര്‍മ്മാണ ശാലയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഇന്ത്യ വാങ്ങുന്ന വിമാനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

അടുത്ത സെപ്തംബര്‍ മുതലാണ് ഇവ ലഭിച്ചു തുടങ്ങുക. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി നിര്‍മല സീതാരാമന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധ വിഭാഗത്തില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ ധാരണയായിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കേയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് കരാറിലെ നിബന്ധനയായിരുന്നുവെന്ന ഫ്രഞ്ച് മാധ്യമ വാര്‍ത്ത വിവാദമായിരുന്നു. ഇന്ത്യന്‍ കമ്പനിയെ കരാറിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.