CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 31 Seconds Ago
Breaking Now

ഏത് സുപ്രീംകോടതി പറഞ്ഞാലും ശബരിമലയിലേക്കില്ല; പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഈ തമിഴ് സ്ത്രീ ഭക്തര്‍

പരമ്പരാഗത ആചാരങ്ങള്‍ പാലിച്ച് മാത്രമേ ശബരിമല നട ചവിട്ടുകയുളളൂവെന്നാണ് സ്ത്രീ ഭക്തര്‍ പ്രതിജ്ഞ ചെയ്തത്

സുപ്രീംകോടതി വിധി വന്നത് മുതല്‍ ശബരിമല അയ്യപ്പ ക്ഷേത്രം വിവാദങ്ങളുടെ നെരിപ്പോടിലാണ്. ഭൂരിഭാഗം ഭക്തരും സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച വിധിയെ എതിര്‍ക്കുമ്പോള്‍ മറുവശത്ത് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഇതിനെ എതിര്‍ത്ത് കൊണ്ട് സംസ്ഥാനത്ത് ഭക്തര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങുമ്പോഴാണ് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും വനിതാ ഭക്തര്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നത്. 

പരമ്പരാഗത ആചാരങ്ങള്‍ പാലിച്ച് മാത്രമേ ശബരിമല നട ചവിട്ടുകയുളളൂവെന്നാണ് സ്ത്രീ ഭക്തര്‍ പ്രതിജ്ഞ ചെയ്തത്. ശബരിമല അയ്യപ്പ സേവാ സമാജത്തിലാണ് സ്ത്രീ ഭക്തര്‍ ഈ പ്രതിജ്ഞ നടത്തിയത്. നൈഷ്ടിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പനെ ആര്‍ത്തവകാലത്ത് ദര്‍ശിക്കരുതെന്നാണ് ഇവിടെ ഒത്തുകൂടി ഭക്തര്‍ ആവശ്യപ്പെടുന്നത്. 

സത്യപ്രമാണം യേര്‍ക്കും നിഗഴ്ചി എന്നു പേരിട്ട ചടങ്ങിലാണ് ഭക്തര്‍ പ്രതിജ്ഞ ചെയ്തത്. പുരുഷ ഭക്തരും വള്ളുവര്‍ കൊട്ടത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. 10 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്ത ശബരിമലയിലെ ആചാരമാണ് അടുത്തിടെ സുപ്രീംകോടതി വിധി നീക്കം ചെയ്തത്. 

യഥാര്‍ത്ഥ സ്ത്രീ ഭക്തര്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും മല കയറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. വനിതാ അവകാശ പ്രവര്‍ത്തകര്‍ മാത്രമാകും ശബരിമലയില്‍ എത്താന്‍ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.