CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 52 Seconds Ago
Breaking Now

ഭര്‍ത്താവുമായി വാക്ക് തര്‍ക്കം ; നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ ശേഷം സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു ; ഞെട്ടിക്കുന്ന ക്രൂരത നടന്നത് യുപിയില്‍

കുട്ടികളെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് അമ്മ തീ കൊളുത്തിയത്.

ഭര്‍ത്താവുമായി ഒരു വാക്ക് തര്‍ക്കത്തിന്റെ പേരില്‍ നാലു കുഞ്ഞുങ്ങളേയും അഗ്നിയ്ക്ക് ഇരയാക്കിയ ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. കുട്ടികളെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് അമ്മ തീ കൊളുത്തിയത്. യുപിയിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്

ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ ഇവര്‍ മക്കളായ സപ്ന (7), പ്രശാന്ത് (5), സ്‌നേഹ (3) ദിവ്യാന്‍ഷ് (1) എന്നിവരുടെ കൈകൈലുകള്‍ കെട്ടുകയായിരുന്നു . ശേഷം തീ കൊളുത്തി കൊലപാതകം നടത്തി. അമ്മ പിന്നീട് സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു. മൂന്നു കൂട്ടുകള്‍ മരിച്ചു. ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു വയസ്സുള്ള പ്രശാന്താണ് മരണത്തോട് മല്ലിടുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.