CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 37 Seconds Ago
Breaking Now

ചെറുപ്പക്കാരികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പമ്പയില്‍ കൂട്ടആത്മഹത്യ; ഭീഷണിയുയര്‍ത്തി ആയിരങ്ങളുടെ മാര്‍ച്ച്

കൊച്ചിയില്‍ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചിനിടെയാണ് ഈ ഭീഷണി.

അടുത്ത ആഴ്ച ശബരിമല ക്ഷേത്രത്തിലെ പൂജകള്‍ ആരംഭിക്കാനിരിക്കെ ആത്മഹത്യാ ഭീഷണിയുമായി ശിവസേന. ചെറുപ്പക്കാരായ സ്ത്രീകള്‍ ശബരിമല നട ചവിട്ടാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ വനിതാ വിഭാഗം പ്രവര്‍ത്തകര്‍ പമ്പയില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊച്ചിയില്‍ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചിനിടെയാണ് ഈ ഭീഷണി. 

ഒക്ടോബര്‍ 17, 18 തീയതികളില്‍ പമ്പാ നദീതീരത്ത് തങ്ങളുടെ വനിതാ സ്‌ക്വാഡ് ഒത്തുചേരുമെന്നാണ് ശിവസേനാ നേതാവ് പെരിങ്ങാമല അജി പ്രസ്താവിച്ചത്. ആത്മഹത്യാ ഗ്രൂപ്പില്‍ പെട്ടവരാണ് ഇത്തരത്തില്‍ സംഘടിക്കുക. ചെറുപ്പക്കാരായ സ്ത്രീകള്‍ മല ചവിട്ടാന്‍ തുനിഞ്ഞാല്‍ ഇവര്‍ ജീവനൊടുക്കും, അജി ഭീഷണി മുഴക്കി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കവെയാണ് പുതിയ തലവേദന ഉടലെടുക്കുന്നത്. 

ഇതിനിടെ ശബരിമല ഉടന്‍ സന്ദര്‍ശിക്കുമെന്ന് ലിംഗസമത്വ പ്രവര്‍ത്തക തൃപ്തി ദേശായി പ്രഖ്യാപിച്ചു. മുംബൈയിലെ ഹാജി അലി ദര്‍ഗയിലും, ശനി ഷിംഗാപൂര്‍ ക്ഷേത്രത്തിലും സ്ത്രീകളുമായി എത്തിയ ശേഷമാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് തിരിക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചുചേര്‍ത്തു. തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കിലും അയ്യപ്പ ഭക്തരും, വിധിക്കെതിരെ പ്രക്ഷോഭം നടത്തുന്ന ബിജെപിയും നിശിത വിമര്‍ശനവുമായി രംഗത്തെത്തി. 

ദേശായിയെ വിമര്‍ശിച്ച പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രകോപനപരമായ നീക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണെമന്നും ആവശ്യപ്പെട്ടു. നിയമവ്യവസ്ഥയെ ബാധിക്കുന്ന നടപടികളെല്ലാം ചെറുക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.