CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 5 Seconds Ago
Breaking Now

മീ ടു വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്.

മീ ടു വെളിപ്പെടുത്തലില്‍ നടന്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസിന്റെ നിയമോപദേശം. സോഷ്യല്‍മീഡിയയിലൂടെയുള്ള വെളിപ്പെടുത്തല്‍ മാത്രം കേട്ട് കേസെടുക്കാനാകില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്.

19 വര്‍ഷത്തിന് മുമ്പ് ഒരു ചാനല്‍ പരിപാടിയ്ക്കിടെ ചിത്രീകരണത്തിന് ചെന്നൈ ഹോട്ടലില്‍ താമസിക്കുമ്പോള്‍ അവതാകരനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും തന്റെ മുറിയുടെ തൊട്ടുടുത്തേക്ക് തന്നെ താമസം മാറ്റിക്കാന്‍ ശ്രമിച്ചെന്നും ആണ് സിനിമാ പ്രവര്‍ത്തക ടെസ് ജോസഫ് പറയുന്നത്. തന്റെ മേധാവി ഡെറക് ഒബ്രിയനോട് പറഞ്ഞപ്പോള്‍ പരിപാടി ഒഴിവാക്കിതന്നെന്നും ടെസ് വ്യക്തമാക്കി.

എന്നാല്‍ അങ്ങനെ ഒരു സംഭവം ഓര്‍മ്മയില്ലെന്നും തെറ്റിദ്ധരിച്ചതാകാമെന്നുമാണ് മുകേഷ് പറയുന്നത്. താന്‍ ആരേയും ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്യില്ല. മുകേഷ് കുമാറെന്ന പേരില്‍ മറ്റാരെങ്കിലും വിളിച്ചതാകും. ടെസ് ജോസഫിനെ കണ്ടതായി പോലും ഓര്‍ക്കുന്നില്ലെന്നും മുകേഷ് പറയുന്നു. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നല്‍കണോ എന്ന കാര്യം പാര്‍ട്ടിയുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മുകേഷ് പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.