CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 45 Seconds Ago
Breaking Now

നാനാ പടേക്കറേ നാര്‍ക്കോ അനാലിസിസ് വിധേയമാക്കണമെന്ന് തനുശ്രീ ദത്ത

ഇതുന്നയിച്ച് തനുശ്രീ ഓഷിവാര പോലീസിന് പരാതി നല്‍കി.

തന്നെ ലൈംഗീകമായി ചൂഷണം ചെയ്ത നടന്‍ നാനാ പടേക്കര്‍ അടക്കമുള്ള നാലു പേരെ നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നടി തനുശ്രീ ദത്ത. ബ്രെയ്ന്‍ മാപ്പിങ്ങ്, നുണപരിശോധന എന്നിവ നടത്തണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് തനുശ്രീ ഓഷിവാര പോലീസിന് പരാതി നല്‍കി.

നാനാ പടേക്കര്‍ക്കെതിരായ തനുശ്രീയുടെ പരാതി ശരിയായ രീതിയില്‍ പരിഗണിക്കാത്തതില്‍ അഭിനേതാക്കളുടെ സംഘടന സിന്റ ഖേദമറിയിച്ചു. തങ്ങള്‍ നേരത്തെ ഈ വിഷയത്തില്‍ മാപ്പു പറഞ്ഞതായും സിന്റ സീനിയര്‍ ജോയ്ന്റ് സെക്രട്ടറി അമിത് ബെഹ്ല്‍ വ്യക്തമാക്കി.

വിഷയത്തില്‍ കൂടുതല്‍ നടപടിയ്ക്കായി തനിശ്രീ പരിതി നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗീക ആരോപണങ്ങളില്‍ അന്വേഷിക്കാന്‍ തങ്ങള്‍ ഒരു ഉപസമിതി രൂപവത്കരിക്കാനുള്ള നടപടി ക്രമത്തിലാണെന്നും സംഘടന വ്യക്തമാക്കി.

2008 ലാണ് സംഭവം നടന്നത്. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നാനാ പടേക്കര്‍, നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ വഴിവിട്ട് പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ പരാതി.




കൂടുതല്‍വാര്‍ത്തകള്‍.