CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 4 Seconds Ago
Breaking Now

അര്‍ച്ചന പദ്മിനിയുടെ ആരോപണങ്ങളെ തള്ളി ബി ഉണ്ണികൃഷ്ണന്‍

ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ സിനിമാ പ്രവര്‍ത്തകയായ അര്‍ച്ചന പദ്മിനി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്.മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് നേരെ പീഡനശ്രമം ഉണ്ടായിതായിട്ടാണ് അര്‍ച്ചന പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിട്ടും ഫലമുണ്ടായില്ല. എനിക്ക് നീതി കിട്ടിയില്ല. നിലവിലുള്ള ഒരു സിസ്റ്റത്തിലും പ്രതീക്ഷയില്ല, സോഹന്‍ സീനു ലാലാണ് സമവായ ചര്‍ച്ചയ്ക്ക് വന്നത്. ഇയാള്‍ ഇപ്പോള്‍ റേപ്പിസ്റ്റിന്റെ നീതി എന്ന സിനിമ ചെയ്യാന്‍ പോകുന്നുവെന്നാണ് കേട്ടതെന്നും അര്‍ച്ചന ആരോപിച്ചിരുന്നു.

തനിക്ക് ഇതോടെ അവസരങ്ങള്‍ നഷ്ടമായി. അതേസമയം ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കതിരെയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ന്‍ രംഗത്ത് വന്നിരിക്കുന്നത്. ആരോപണ വിധേയനായ സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടി സ്വീകരിച്ചു. അദ്ദേഹം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അടിസ്ഥാന രഹതിമായ ആരോപണം ഉന്നിയിച്ച അര്‍ച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.