CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 40 Seconds Ago
Breaking Now

മത്സരത്തിന് മുമ്പ് 20 തവണ ടോയ്‌ലറ്റില്‍ പോകുന്നയാളാണ് മെസ്സി ; കളിയാക്കി മറഡോണ

''ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസ്സിയല്ല, അര്‍ജന്റീനിയന്‍ ബൂട്ടണിഞ്ഞ് കളിക്കുന്ന മെസ്സി'

മെസ്സിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം ഡീഗോ മറഡോണ. ക്യാപ്റ്റനെന്ന നിലയില്‍ മെസ്സി തികഞ്ഞ പരാജയമാണെന്നും മെസ്സിയെ ഫുട്‌ബോള്‍ ദൈവമായി കാണരുതെന്നും മറഡോണ. ഒരു മെക്‌സിക്കന്‍ ടെലിവിഷന്‍ പരിപാടിക്കിടെ ആയിരുന്നു മറഡോണയുടെ വിമര്‍ശനം.

ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസ്സിയല്ല, അര്‍ജന്റീനിയന്‍ ബൂട്ടണിഞ്ഞ് കളിക്കുന്ന മെസ്സി. മത്സരത്തിന് മുമ്പ് ക്യാപ്റ്റന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ 20 തവണ ടോയ് ലറ്റില്‍ പോകുന്ന വ്യക്തിയാണ് മെസ്സി. അങ്ങനെയൊരാളെ ക്യാപ്റ്റനാക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണെന്നും മറഡോണ പറയുന്നു.

മെസ്സിയെ ഫുട്‌ബോള്‍ ദൈവമായി കാണാതെ വെറുമൊരു കളിക്കാരനായി മാത്രം കണ്ടാല്‍ മതി. ബാഴ്‌സലോണയ്ക്കായി കളിക്കുമ്പോള്‍ മെസ്സി, മെസ്സിയാണ്. എന്നാല്‍ അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങുമ്പോള്‍ മറ്റൊരു വ്യക്തിയാണ്. മെസ്സിയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടണമെങ്കില്‍ അയാളെ ഒരു നേതാവായി കാണാതിരിക്കണമെന്നും മറഡോണ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.