CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 48 Seconds Ago
Breaking Now

ഇന്ധനവിലയിലെ കുതിപ്പ് തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണ കമ്പനി മേധാവികളെ കാണും

ആഗോള ഇന്ധന മേഖലയിലെ പ്രതിസന്ധി ചര്‍ച്ചയില്‍ വിലയിരുത്തും

ഞായറാഴ്ചയും ഇന്ധനവില വര്‍ദ്ധനവിന് അവധിയില്ല. നാല് പ്രധാന മെട്രോകളില്‍ ഉള്‍പ്പെടെ ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണ കമ്പനി മേധാവികളുമായി നടത്തുന്ന കൂടിക്കാഴ്ച സുപ്രധാനമാകും. ആഗോള ഇന്ധന മേഖലയിലെ പ്രതിസന്ധി ചര്‍ച്ചയില്‍ വിലയിരുത്തും. ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 82.72 രൂപയായി. ശനിയാഴ്ച ഇത് 82.66 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് പറയുന്നു. 

മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലും ഈ വര്‍ദ്ധനവ് പ്രതിഫലിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്ത ഇന്ധനത്തിന് പ്രാദേശിക ടാക്‌സുകള്‍ പ്രകാരം വില വ്യത്യാസമുണ്ട്. ഡല്‍ഹിയാണ് നാല് മെട്രോകളിലെ ഏറ്റവും കുറഞ്ഞ ടാക്‌സ് നിരക്കുള്ളത്. ആഗോള എണ്ണ വിപണിയില്‍ വര്‍ദ്ധനവ് തുടര്‍ന്നതോടെയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. യുകെ ബ്രണ്ട് ക്രൂഡിന്റെ വില ബാരലിന് 85 ഡോളറായി ഉയര്‍ന്നു. 

ഈ മാസം ആദ്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി എക്‌സൈസ് ഡ്യൂട്ടിയില്‍ 1.50 രൂപ കുറവ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ പൊതുമേഖലാ എണ്ണ കമ്പനികള്‍ 1 രൂപ കുറയ്ക്കാനും ഉത്തരവിറക്കി. ഡീസല്‍ വിലകളും രാജ്യത്ത് ആകമാനം വര്‍ദ്ധിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കൃത്യമായി തുടരാത്ത സാഹചര്യത്തില്‍ ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. യുഎസ് ഉപരോധം നവംബര്‍ 4ന് പ്രാബല്യത്തില്‍ വരും. 

പ്രധാന ആഗോള, ഇന്ത്യന്‍ ഓയില്‍-ഗ്യാസ് കമ്പനികളുടെ മേധാവികളുമായാണ് പ്രധാനമന്ത്രി യോഗം ചേരുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇറാന്‍. 




കൂടുതല്‍വാര്‍ത്തകള്‍.