CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 9 Seconds Ago
Breaking Now

ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ കടന്നുപോയത് 300 കോടി രൂപ !

പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം തേടിയത്.

പാകിസ്താനിലെ കറാച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റഷീദ് അറിഞ്ഞില്ല തന്റെ അക്കൗണ്ടിലൂടെ കടന്നുപോയത് 300 കോടിയെന്ന്. രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോള്‍ ആ സാധു മനുഷ്യന്‍ ഞെട്ടി. 300 കോടിയുടെ പണമിടപാടില്‍ വിശദീകരണം വേണമെന്നായിരുന്നു ആവശ്യം. ദിവസകൂലിക്കാരനായ റഷീദിന് വിശ്വസിക്കാനകില്ലായിരുന്നു ഈ നീക്കം.

പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം തേടിയത്. ഭയന്നുപോയ റഷീദ് എഫ്‌ഐഎയുടെ ഓഫീസിലേക്ക് വിളിപ്പിച്ചയുടന്‍ എത്തി.തന്റെ ബാങ്ക് വഴി നടത്തിയ ഇടപാടിന്റെ രേഖകള്‍ എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ കാണിച്ചതോടെ യുവാവ് അമ്പരന്നുപോയി.

2005 ല്‍ റഷീദ് ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. സാലറി അക്കൗണ്ട് വഴിയാണ് നല്‍കിയിരുന്നത്. പിന്നീട് ഈ ജോലി വേണ്ടെന്നു വച്ചു. ഈ അക്കൗണ്ട് വിവരങ്ങള്‍ വഴിയാകും തിരുമറിയെന്നാണ് റഷീദ് കരുതുന്നത്. ഒരു ലക്ഷം രൂപ താന്‍ ഒന്നിച്ച് കണ്ടിട്ടില്ലെന്നും റഷീദ് പറയുന്നു.പേരു പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടിയാണ് മുന്‍ കമ്പനിയെ കുറിച്ച് റഷീദ് മൊഴി നല്‍കിയത്. കുടുംബം വാടക വീട്ടിലാണെന്നും അന്നത്തെ കൂലി കൊണ്ടാണ് ജീവിക്കുന്നതെന്നും റഷീദ് പറഞ്ഞു. ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലെ ഭക്ഷണ വിതരണക്കാരന്റെ അക്കൗണ്ടിലും 200 കോടി കണ്ടെത്തി. നിരന്തരം ഉപയോഗിക്കാത്ത സാധാരണക്കാരുടെ അക്കൗണ്ടിലുടെ വന്‍ തുകകള്‍ കൈമാറി ദുരുപയോഗം നടക്കുകയാണ്. ഇടപാടുകളില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരികയാണ് 

 




കൂടുതല്‍വാര്‍ത്തകള്‍.