CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Seconds Ago
Breaking Now

ദിലീപ് നല്‍കിയത് അഞ്ചരക്കോടി രൂപ ; അമ്മയ്ക്ക് ദിലീപിനോട് കടപ്പാടെന്ന് നടന്‍ മഹേഷ്

സിനിമാ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനം സിനിമാ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് അത്ര ഉള്‍ക്കൊള്ളാനായിട്ടില്ല. നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ സംഘടനയായ അമ്മ പക്ഷപാതം കാണിക്കുന്നതിനെ ന്യായീകരിച്ച് നടന്‍ മഹേഷ്. സംഘടനയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടിമാര്‍ ആരും ധന സമാഹരണത്തില്‍ പങ്കാളിയാകാറില്ലെന്നാണ് മഹേഷിന്റെ കുറ്റപ്പെടുത്തല്‍. നടന്‍ ദിലീപിനെ ന്യായീകരിച്ചും ചാനല്‍ ചര്‍ച്ചയ്ക്കിടെ മഹേഷ് രംഗത്തെത്തി.

''ഈ പറയുന്ന നടിമാരൊന്നും സംഘടനയ്‌ക്കൊപ്പം ഒരു കാര്യത്തിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി രൂപ തന്നയാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു സിനിമ നിര്‍മ്മിച്ച് ആ തുക സംഘടനയ്ക്ക് തന്നിട്ടുണ്ട്, മഹേഷ് പറയുന്നു.

കഴിഞ്ഞ ദിവസം വനിതാ കൂട്ടായ്മ ശക്തമായ പ്രതിഷേധം അമ്മയ്‌ക്കെതിരെ രേഖപ്പെടുത്തിയിരുന്നു. നടിയ്ക്ക് പിന്തുണയില്ലെന്നും അമ്മ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംഘടന വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും വനിതാ കൂട്ടായ്മ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.