CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 21 Seconds Ago
Breaking Now

ഒടുവില്‍ ആ സന്തോഷ വാര്‍ത്തയെത്തി; മെഗാന്‍ മാര്‍ക്കിള്‍ ഗര്‍ഭിണി; ഹാരി രാജകുമാരന്‍ പിതാവാകാന്‍ റെഡിയാകുന്നു; പ്രസവം അടുത്ത വര്‍ഷം വസന്തകാലത്ത്

ഓസ്‌ട്രേലിയയ്ക്ക് പുറമെ ഫിജി, ടോങ്കാ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് 16 ദിവസത്തെ ഔദ്യോഗിക യാത്രയിലാണ് ഹാരിയും, മെഗാനും

മെഗാന്‍ മാര്‍ക്കിള്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത മാലോകരെ അറിയിച്ച് രാജകുടുംബം. അടുത്ത വര്‍ഷം വസന്തകാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെത്തും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി 34-കാരനായ ഹാരി രാജകുമാരനും, 37-കാരി മെഗാനും പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

തന്റെ വയര്‍ മറച്ചുവെച്ച് നടക്കുന്നത് കണ്ടത് മുതല്‍ മെഗാന്‍ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ കെന്‍സിംഗ്ടണ്‍ കൊട്ടാരം അഭ്യൂഹങ്ങള്‍ ശരിവെച്ച് ട്വിറ്ററില്‍ എത്തി. 'സസെക്‌സ് ഡച്ചസ് തങ്ങളുടെ കുഞ്ഞിനെ 2019 വസന്തകാലത്ത് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മെയ് മാസത്തില്‍ വിവാഹം കഴിഞ്ഞത് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പിന്തുണയ്ക്ക് നന്ദിയും രാജകീയ ദമ്പതികള്‍ അറിയിച്ചു. ഈ പുതിയ വാര്‍ത്ത പങ്കുവെയ്ക്കാന്‍ കഴിയുന്നതിലും അവര്‍ സന്തോഷമാണ്', കൊട്ടാരം അറിയിച്ചു.

വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോഴാണ് സന്തോഷവാര്‍ത്ത പുറത്തുവരുന്നത്. രാജകസേരയിലേക്ക് അവകാശമുള്ളവരുടെ പട്ടികയില്‍ ഏഴാമത്തെ വ്യക്തിയാകും മെഗാന്റെ ഉദരത്തില്‍ വളരുന്നത്. ഓസ്‌ട്രേലിയയ്ക്ക് പുറമെ ഫിജി, ടോങ്കാ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് 16 ദിവസത്തെ ഔദ്യോഗിക യാത്രയിലാണ് ഹാരിയും, മെഗാനും.

സിക്ക വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ കൊട്ടാരം തള്ളി. ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷമാണ് ഫിജി, ടോങ്കാ എന്നിവിടങ്ങളിലേക്കുള്ള യാത്ര. കാലിഫോര്‍ണിയയില്‍ മെഗാന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് ബേബി കെയര്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണെന്നും വാര്‍ത്തയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.