CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 7 Seconds Ago
Breaking Now

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ തിരക്കഥ മെനഞ്ഞു ; ബീച്ചിലെത്തി കണ്ണുകെട്ടി കളിയുടെ മറവില്‍ ആക്രമണം ; ഭാര്യയും കാമുകനും പിടിയിലായി

കാമുകന്‍ ജഗനൊ്പം കഴിയാനായി അനിത തന്നെയാണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്.

കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനിതയും കാമുകന്‍ ജഗനുമാണ് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്തി കാമുകന്‍ ജഗനൊ്പം കഴിയാനായി അനിത തന്നെയാണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്.

എംസിഎ ബിരുദധാരിയായ അനിതയും ജഗനും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ച് കതിരവനുമായി വിവാഹം നടത്തി. എന്നാല്‍ പ്രണയം തുടര്‍ന്നു. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനൊപ്പം ജീവിക്കാന്‍ അനിത തീരുമാനിച്ചത്. നീലഗിരിയിലെ കോതാഗിരിയില്‍ വച്ച് കൊലപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നടന്നില്ല. പിന്നീട് ബീച്ചിലെത്തി അനിതയും കതിരവനും കണ്ണുപൊത്തി കളിച്ചു. കളിക്കിടെ കതിരവനെ ജഗനും സംഘവും ഇരുമ്പു വടിയുപയോഗിച്ച് ആക്രമിക്കുകായയിരുന്നു. സംശയം ഒഴിവാക്കാന്‍ സ്വര്‍ണ്ണവും ഫോണും സംഘം കവര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കതിരവനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അനിതയ്ക്ക് പരിക്കില്ലാത്തതിനാല്‍ പോലീസിന് സംശയമായി. തുടര്‍ന്ന് അനിതയുടെ ഫോണ്‍ പരിശോധിച്ചു. ഇതോടെ അനിത ജഗനെ നിരന്തരം വിളിച്ചതിന്റെ തെളിവ് ലഭിച്ചു. പിന്നീട് ചോദ്യം ചെയ്തതോടെ അനിത സത്യം തുറന്നുപറഞ്ഞു. ജഗനേയും പോലീസ് അറസ്റ്റ് ചെയ്തു .




കൂടുതല്‍വാര്‍ത്തകള്‍.