പ്രളയത്തെ തുടര്‍ന്ന് കേരളം പുനര്‍നിര്‍മ്മിക്കാനുള്ള ഫണ്ട് സ്വീകരിക്കാന്‍ വിദേശത്ത് പോകുന്ന മന്ത്രിമാര്‍ മലയാളികളില്‍ നിന്ന് മാത്രം പണം സ്വീകരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ഡിഡിയായി മാത്രം സഹായം സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മന്ത്രിമാര്‍ക്ക് വിദേശ യാത്രാനുമതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ യുഎഇ യാത്ര മാറ്റിവയ്ക്കണമെന്ന് ചില ഇടത് നേതാക്കള്‍ നിലപാടെടുക്കുന്നു. മന്ത്രിമാര്‍ക്ക് വിദേശ യാത്രാനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് സര്‍ക്കാര്‍.
നിലവില്‍ മുഖ്യമന്ത്രിയ്ക്ക് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ. മന്ത്രമാര്‍ക്ക് യാത്രാനുമതി തേടി ചീഫ് സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു.
അമേരിക്ക, കാനഡ, ലണ്ടന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള മന്ത്രിമാരുടെ യാത്ര മുടങ്ങും. കാരണം ഈ രാജ്യങ്ങളിലേക്കുള്ള വിസ നേരത്തെ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ യാത്രാ തീയതി മാറ്റാനും ആലോചനയുണ്ട്.
വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും ദുരിതാശ്വാസ നിധിയുമായി ബന്ധമില്ലാത്ത യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നാളെയാണ് ദുബായിലേക്ക് യാത്ര ചെയ്യുക. 21 വരെയാണ് മന്ത്രിമാര്‍ വിദേശ യാത്ര തീരുമാനിച്ചിരിക്കുന്നത് .