CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 15 Minutes 20 Seconds Ago
Breaking Now

ആത്മാക്കള്‍ ഉപദ്രവിക്കുന്നു! യുവതി അഞ്ചു മക്കളുമായി കിണറ്റില്‍ ചാടി ; നാലു കുട്ടികള്‍ മരിച്ചു

ഒന്നര വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്.

അഞ്ചു മക്കളുമായി യുവതി കിണറ്റില്‍ ചാടി. നാലു മക്കള്‍ മരണമടഞ്ഞു. യുവതിയേയും മൂത്ത കുഞ്ഞിനേയും രക്ഷപ്പെടുത്തി. ആത്മാക്കളുടെ നിരന്തര ശല്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. ഗുജറാത്തിലെ ഭവന നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം.ഗീത ഭാലിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരേം  മൂത്ത മകള്‍ 10 വയസുകാരിയായ ധര്‍മിഷ്ടയേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒന്നര വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്.

കര്‍ഷക തൊഴിലാളിയായ ഗീത ബാലിയ സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കണ്ണടച്ചാല്‍ ആത്മാക്കളാണെന്നുമാണ് ഇവര്‍ പോലീസിനോട് പറയുന്നത്. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ ഏറെ ബുദ്ധിമുട്ടിയെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ഇവര്‍ക്കൊപ്പമില്ലായിരുന്നു.

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഗീത ഭാലിയ അടുത്ത ഗ്രാമത്തില്‍ പോയി മക്കളെ കിണറ്റില്‍ എറിഞ്ഞ ശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. ഇവര്‍ ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി ഭര്‍ത്താവ് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.