CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

ലോണ്‍ അനുവദിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി തല്ലിച്ചതച്ചു

വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി തല്ലിച്ചതച്ചു. യുവതി മാനേജരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ തന്റെ ലൈംഗികതാല്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോണ്‍ അനുവദിക്കാനാവൂ എന്ന് മാനേജര്‍ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

എന്നാല്‍ മര്‍ദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാന്‍ മാനേജര്‍ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.