CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes 41 Seconds Ago
Breaking Now

തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടമാകുമെന്ന് ദിഗ് വിജയ് സിങ്

തന്റെ പ്രസംഗം കോണ്‍ഗ്രസിന് കിട്ടാനുള്ള വോട്ടുകള്‍ നഷ്ടമാക്കും. അതുകൊണ്ടാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ലാത്തതിനുള്ള കാരണം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.താന്‍ പ്രചാരണവും പ്രസംഗവും വേണ്ടെന്ന് വച്ചിരിക്കുകയാണ്. തന്റെ പ്രസംഗം കോണ്‍ഗ്രസിന് കിട്ടാനുള്ള വോട്ടുകള്‍ നഷ്ടമാക്കും. അതുകൊണ്ടാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മുതിര്‍ന്ന നേതാവ് ഇങ്ങനെ പ്രതികരിച്ചത്.

സ്ഥാനാര്‍ത്ഥി ആരായാലും അവരുടെ വിജയത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് ദിഗ് വിജയ് സിങ് പറഞ്ഞു. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരുണ്ടാക്കാനാകില്ല, സഥാനാര്‍ത്ഥിയാകുന്നയാള്‍ ആരായാലും ശത്രുതന്നെയായാലും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അകല്‍ച്ച ദിഗ്വിജയ് സിങിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. ദിഗ് വിജയ് സിങ്ങിനെ കോണ്‍ഗ്രസ് ഒതുക്കിയിരിക്കുകയാണെന്നും മുതിര്‍ന്ന നേതാവിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. അദ്ദേഹത്തിന് ഇങ്ങനെ ഒരവസ്ഥ വരാന്‍ കാരണം ബിജെപിയല്ല, കോണ്‍ഗ്രസ് തന്നെയാണ്. പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നല്‍കാനോ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാനോ കോണ്‍ഗ്രസ് മടിച്ചു. നേതാക്കളോട് ഇങ്ങനെ പെരുമാറുന്നത് കഷ്ടമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.