CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 43 Seconds Ago
Breaking Now

നിലയ്ക്കലില്‍ സുരക്ഷ ശക്തമാക്കി ; ദേവസ്വം മന്ത്രി സന്നിധാനത്തെത്തി ; ശബരിമല നട തുറക്കുന്നതോടെ പ്രതിഷേധക്കാരില്‍ നിന്ന് കടുത്ത ആശങ്കയും

പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിന് പിന്നാലെയും പ്രതിഷേധങ്ങള്‍ നടന്നു.

തുലാമാസ പൂജകള്‍ക്കായി ശബരിമല തുറക്കുകയാണ്. പ്രായഭേദമേന്യ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടതുറക്കുമ്പോള്‍ ഏവരുടേയും ആകാംക്ഷ പ്രതിഷേധക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ്.

നിലയ്ക്കല്‍ മുന്‍കരുതലെന്ന നിലയ്ക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു കഴിഞഞു. വാഹനം തടഞ്ഞ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തേക്കെത്തി കാര്യങ്ങള്‍ വിലയിരുത്തി.

പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിന് പിന്നാലെയും പ്രതിഷേധങ്ങള്‍ നടന്നു. പോലീസ് വാഹനം തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരെ മര്‍ദ്ദിച്ച് ബസില്‍ നിന്നിറക്കിവിട്ടു. സ്ത്രീയേയും ബന്ധുവിനേയുമാണ് മര്‍ദ്ദിച്ചത്. പമ്പയിലേക്ക് ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്.

ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഘര്‍ഷ ഭരിതമാകുമോ ഇക്കുറി തീര്‍ത്ഥാടന ദിനങ്ങള്‍ എന്ന ആശങ്ക അയ്യപ്പ ഭക്തര്‍ക്കുമുണ്ട് .

ഇതിനിടെ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.