CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 58 Seconds Ago
Breaking Now

എല്ലാവരുടേയും ചരിത്രം കൈവശമുണ്ട്, ഒരുപാട് കാര്യങ്ങള്‍ തനിക്കറിയാം, ആ കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കരുതെന്ന് ജഗദീഷ് ; ദിലീപിനെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്ന് ബാബുരാജ് ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

''നമ്മളൊക്കെ അവസാന ഘട്ടത്തിലാണ്. അവസാന റീലുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ മനസാക്ഷിയ്ക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.'

സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയിലെ ദിലീപിന്റെ അംഗത്വം സംബന്ധിച്ച് വനിതാ കൂട്ടായ്മ ഉന്നയിച്ച വിഷയങ്ങളില്‍ അമ്മയിലെ താരങ്ങളില്‍ അഭിപ്രായ ഭിന്നത. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തുവന്നു. സന്ദേശങ്ങള്‍ ഇങ്ങനെ

ജഗദീഷിന്റെ വാക്കുകള്‍ ; ഭീഷണിയുടെ സ്വരം ഇനി അമ്മയില്‍ വിലപ്പോകില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്രം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. പക്ഷെ അതൊടൊപ്പം ഭീഷണിപ്പെടുത്തല്‍ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുമെന്നുള്ള ഭയപ്പെടുത്തല്‍ തുടങ്ങിയ തരത്തിലുള്ള ഗുണ്ടായിസം വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. എല്ലാവരുടേയും ചരിത്രം കൈവശമുണ്ട്. ഒരുപാട് കാര്യങ്ങള്‍ തനിക്കറിയാം. ആ കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കരുത്. ആദ്യം എല്ലാം സഹിക്കുമെങ്കിലും അവസാനം ഒരു പൊട്ടിത്തെറിയുണ്ടാകും. മോഹന്‍ലാല്‍ എന്ന സുഹൃത്ത് പറഞ്ഞതിനൊപ്പം താന്‍ നിലകൊള്ളുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഇപ്പോള്‍ മിതത്വം പാലിക്കുന്നു. നമ്മളൊക്കെ അവസാന ഘട്ടത്തിലാണ്. അവസാന റീലുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ മനസാക്ഷിയ്ക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പുതിയൊരു തലമുറ വളര്‍ന്നുവരുന്നുണ്ട്. അതൊക്കെ നമ്മുടെ മനസിലുണ്ടാകണം.

ബാബുരാജിന്റെ സന്ദേശമിങ്ങനെ ; തിങ്കളാഴ്ച നടത്തിയ സംഭവങ്ങള്‍ ആരുടെ അറിവോടെയാണെന്ന് നമുക്ക് അറിയില്ല. ഇടവേള ബാബു ഒരു മെസേജ് മാത്രമേ അയച്ചുള്ളൂ. അതാണ് അമ്മയുടെ സറ്റാന്റ് എന്ന്. ആരുടെ സ്റ്റാന്റ് ? ഇതൊക്കെ ആരറിഞ്ഞു? ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ്. ദിലീപിനെ പിന്തുണക്കേണ്ട കാര്യമില്ല. സിദ്ദിഖ് ഇന്നലെ അവിടെ പറഞ്ഞത് അധികവും ദിലീപിനെ ന്യായീകരിച്ചുകൊണ്ടാണ്. അതുപോലെ തന്നെ ലളിത ചേച്ചിയെ അവിടെ വിളിച്ചിരുത്തേണ്ട കാര്യമുണ്ടോ ? അവര്‍ ഒരു അംഗം മാത്രമല്ലേ ഇതില്‍, അതിന്റെ ആവശ്യമില്ല .




കൂടുതല്‍വാര്‍ത്തകള്‍.