CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 6 Seconds Ago
Breaking Now

ലിംക കലാമേള ഒക്ടോബര്‍27ന്''

ലിവര്‍പൂള്‍: ലികയുടെ 13മത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് വലിയൊരു കലാമേളയായി  ഈ വര്‍ഷം മാറ്റപ്പടുകയാണ്.ഒക്ടോബര്‍ 27 ന് ശനിയാഴ്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലാണ് ഇതിനായി വേദി ഒരുക്കുന്നത്.  കഴിഞ്ഞ ഒരു ദശാതാബ്ദക്കാലത്തിലേറെയായി ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന  മലയാളി സമൂഹത്തിലെ കുട്ടികള്‍ക്കും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈ  സ്‌കൂളിലെ  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അനുഭവവേദ്യമായി ത്തീര്‍ന്ന ഒരു കലാ മാമാങ്കമാണ്  ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ്. തുടക്കത്തില്‍  ഇന്‍ഫന്റ്  തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തി,വര്‍ഷങ്ങള്‍ക്കു ശേഷം സീനിയര്‍ , യൂത്ത് തലങളില്‍ ഇന്നും ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് മത്സര രംഗത്ത് വളരെ  സജീവമായി വിളങി നില്‍ക്കുന്ന മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം  ഏറെയാണ്. 

ഈ കാലയളവില്‍ തങ്ങളുടെ കുട്ടികളെയും കൊണ്ട് മത്സരത്തിന് വരുന്ന മാതാപിതാക്കളില്‍ പലരും  തങ്ങള്‍ക്കും കലാമത്സരങളില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിത്തരണ മെന്നുള്ള പലപ്പോഴായുള്ള അഭ്യര്‍ഥനയെ മാനിച്ചുകൊണ്ടാണ് ,ലിംക ഇങ്ങനെയൊരു പുതിയചുവട് വയ്പ്മായി  അണിനിരക്കുന്നത്. ഈ വര്‍ഷത്തെ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ്    വലിയൊരു കലാമേള ആയി ലിവര്‍പൂള്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുകയാണ്. ഇക്കുറി കുട്ടികളുടെ മത്സരങളോടൊപ്പം  പ്രായഭേദമന്യേമുതിര്‍ന്നവര്‍ക്കും വിവിധ ഇനങ്ങളില്‍ മത്സരം നടത്തപ്പെടുന്നു.  കലാമത്സരങ്ങളെ സംബന്ധിച്ചു

ള്ള വിശദവിവരങ്ങള്‍ അടങ്ങിയ രജിസ്‌റ്റ്രേഷന്‍ ഫോം ഇതിനോടകം വിതരണം ചെയ്തു തുടങ്ങി.മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മത്സര  ദിനമായ ഒക്ടോബര്‍ 27 ന് വൈകിട്ട് നടത്തപ്പെടുന്ന അവാര്‍ഡ് നൈറ്റ് പരിപാടിയില്‍ വിതരണം ചെയ്യുന്നതാണ്.ലിംക കലാമേള എന്ന ഈ വലിയ

കലാമാമാങ്കത്തിത്തിന്റെ  ക്രമീകരണങ്ങള്‍ക്കായ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ തമ്പി ജോസിന്റെ നേതൃതത്വത്തില്‍ വലിയൊരു പ്രവര്‍ത്തന കമ്മറ്റി വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ലിവര്‍പൂളിലെ മലയാളി സമൃഹത്തിനിടയില്‍ വേറിട്ട ആശയങ്ങളിലൂടെ മികവുറ്റ പ്രവര്‍ത്തനങ്ങകാഴ്ചവച്ചു പോരുന്ന ലിംക , കേരള മണ്ണിലെ

പ്രളയക്കെടുതിയില്‍ ഒരു കൈതാങ് ആയി മാറിക്കൊണ്ട്, തങ്ങളുടെ  വിപുലമായ ഓണാഘോഷം പോലും മാറ്റി വച്ച്  യു.കെ യിലെ മറ്റ് മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയാവുകയായിരുന്നു.അതോടൊപ്പം തന്നെലിംകയിലെ മെമ്പര്‍മാരുടെ കൂട്ടായ പങ്കിളിത്തം കൊണ്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം മൂലം വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മൂന്ന് നിര്‍ധന  കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനായി രണ്ടര ലക്ഷം രൂപയുടെ ധന സഹായമാണ് ചെയ്യുവാന്‍ കഴിഞ്ഞത്. ലിംക ചെയര്‍പേഴ്‌സണ്‍ ശ്രീ ഫിലിപ്പ് മാത്യു, സെക്രട്ടറി ശ്രീ റെജി തോമസ്,ട്രഷറര്‍ നോബിള്‍ മാത്യു ,ലെയ്‌സണ്‍ ഓഫീസര്‍മനോജ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലൂടെ ,ഈ പ്രവര്‍ത്തന വര്‍ഷത്തില്‍  തികച്ചുംവേറിട്ട ഈ ആശയങ്ങളിലൂടെയുള്ള ലിംകയുടെപ്രവര്‍ത്തനങ്ങള്‍ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനകരം തന്നെയെന്നു പറയുന്നതില്‍തെല്ലും തെറ്റില്ല.. ആഗതമാകുന്ന ലിംക കലാമേളയിലേക്ക് എല്ലാ മലയാളി സോദരങളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയാണ് ലിംകയുടെ പ്രവര്‍ത്തകര്‍. പരിപാടികളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി  മിതമായ നിരക്കിലുള്ള ഒരു ഫുഡ് സ്റ്റാള്‍ അന്നേ ദിവസം രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്നതിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. കലാമത്സരങ്ങള്‍ക്കുള്ള രജിസ്‌റ്റ്രേഷന്റെ അവസാന തീയതി ഒക്ടോബര്‍2 4 ന് ആണെന്ന് ശ്രീ തമ്പി  ജോസ് അറിയിക്കുകയുണ്ടായി. ലിംകയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും പിന്തുണക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്യുന്ന ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെ നിര്‍ലോഭമായ  സാന്നിധ്യ സഹകരണം ഈ കലാമേളയുടെ വിജയത്തിനായി അഭ്യര്‍ഥിക്കുകയാണ് ലിംകയുടെ പ്രവര്‍ത്തന സമിതി അംഗങ്ങള്‍. 

കലാമേളയുടെ രജിസ്‌റ്റ്രേഷന്‍ സംബന്ധമായവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:                      Thampi Jose   07576983141

Philip Mathew 07886696858

Reji Thomas    07886083396

Thomas Philip 07734360642

 




കൂടുതല്‍വാര്‍ത്തകള്‍.