CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 25 Minutes 19 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത് ബ്രക്‌സിറ്റ് ഒരു വര്‍ഷം കൂടി വൈകിപ്പിക്കാന്‍ ; മാര്‍ച്ച് 29 എന്ന തീയതി നീണ്ടുപോകുമോ

നിലവില്‍ ബ്രക്‌സിറ്റ് ചര്‍ച്ചയിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ബ്രക്‌സിറ്റ് തീയതി നീട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

2019 മാര്‍ച്ചോടെ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പുറത്തുപോകാനുള്ള നീക്കം നടക്കുകയാണ്. എന്നാല്‍ ബ്രക്‌സിറ്റ് ഒരു വര്‍ഷം കൂടി വൈകിപ്പിക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നത്. നിലവില്‍ ബ്രക്‌സിറ്റ് ചര്‍ച്ചയിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ബ്രക്‌സിറ്റ് തീയതി നീട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ അടുത്ത മാര്‍ച്ച് 29 ന് നടക്കേണ്ട കാര്യങ്ങള്‍ ഇനിയും നീളുമെന്നാണ് സൂചന.

ഐറിഷ് അതിര്‍ത്തിക്കുള്ള ബോര്‍ഡര്‍ ' ബാക്ക് സ്‌റ്റോപ്പ്' നിര്‍ദ്ദേശം മേ സ്വീകരിച്ചാലാണ് ഇത്തരത്തില്‍ ബ്രക്‌സിറ്റ് ഇനിയും നീളാനുള്ള സാധ്യതയേറുന്നത്. നിലവില്‍ വിവിധ വിഷയങ്ങളുടെ പേരില്‍ വഴിമുട്ടിയിരിക്കുന്ന ബ്രക്‌സിറ്റ് ചര്‍ച്ച സുഗമമായി മുന്നോട്ട് പോയി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രാന്‍സിഷന്‍ പ്രക്രിയ നീട്ടുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നാണ് മൈക്കല്‍ ബാര്‍ണിയര്‍ പറയുന്നത്. നിലവിലുള്ള ടൈം ടേബിള്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും 2019 മാര്‍ച്ച് 29 ന് പിരിയാനാണ് ഉദ്ദേശിക്കുന്നത്.

2020 ഡിസംബര്‍ വരെ 21 മാസത്തെ ഇംപ്ലിമെന്റേഷന്‍ പിരിയഡും ഉണ്ടാകും. ഈ കാലത്ത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരുമായിരിക്കും. എന്നാല്‍ യൂണിയന്റെ ഒരൊറ്റ സ്ഥാപനങ്ങളിലും പ്രതിനിധീകരിക്കപ്പെടാന്‍ ബ്രിട്ടന് ഈ സമയം അവകാശമുണ്ടായിരിക്കില്ല. യൂണിയന്റെ ഏറ്റവും പുതിയ ഈ ഓഫര്‍ സ്വീകരിക്കാന്‍ മേ തയ്യാറായാല്‍ യുകെ 2021 ഡിസംബര്‍ വരെ ബ്രസല്‍സിന് കീഴില്‍ തന്നെ നിലകൊള്ളേണ്ടിവരുമെന്നുറപ്പാണ്.

ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മിനിസ്റ്റര്‍മാരുടെ യോഗത്തിനിടെ ബാര്‍ണിയര്‍ ഇതു സംബന്ധിച്ച പദ്ധതി വിശദീകരിക്കുമെന്നാണ് കരുതുന്നത്. യുകെ യൂണിയന്‍ ട്രേഡ് ഡീലിനായി കൂടുതല്‍ സമയമെടുക്കുന്നതിനുള്ള നിര്‍ദ്ദേശം പിന്തുണക്കാന്‍ മേ തയ്യാറാകുമോ എന്നാണ് സംശയം.

യൂറോപ്യന്‍ മുന്നോട്ട് വച്ചിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം തെരേസ മേ സ്വീകരിച്ചാല്‍ യുകെ ആകമാനം യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ കുറച്ചുകാലം കൂടി തുടരേണ്ടിവരും.




കൂടുതല്‍വാര്‍ത്തകള്‍.