CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 19 Seconds Ago
Breaking Now

വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കീമോ വേണ്ടെന്ന് വെച്ച നഴ്‌സ്; ഒവേറിയന്‍ ക്യാന്‍സറിനോട് അഞ്ച് വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിച്ച് അമ്മ 29-ാം വയസ്സില്‍ വിടവാങ്ങി

ചികിത്സ ആദ്യ ഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും രോഗം പിന്നീട് മടങ്ങിയെത്തി

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി കീമോതെറാപ്പി വേണ്ടെന്നുവെച്ച ക്യാന്‍സര്‍ ബാധിതയായ അമ്മ 29-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ലങ്കാഷയര്‍ റോസെന്‍ഡെയില്‍ സ്വദേശിനി ജെമ്മാ ന്യൂട്ടാലാണ് ഒവേറിയന്‍ ക്യാന്‍സറിനോടുള്ള അഞ്ച് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ച് മടങ്ങിയത്. സൂപ്പര്‍ നായിക കെയ്റ്റ് വിന്‍സ്ലെറ്റ് ഉള്‍പ്പെടെയുള്ളവര്‍ ജെമ്മയ്ക്കുള്ള ഇമ്മ്യൂണോതെറാപ്പിക്കായി ഫണ്ട് തേടി രംഗത്തിറങ്ങിയിരുന്നു.

ചികിത്സ ആദ്യ ഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും രോഗം പിന്നീട് മടങ്ങിയെത്തി. നാല് വയസ്സ് പ്രായമുള്ള മകള്‍ പെനലോപിനെ ഒറ്റയ്ക്കാക്കിയാണ് ഡെന്റല്‍ നഴ്‌സായിരുന്ന ജെമ്മയുടെ മടക്കം. ഒക്ടോബര്‍ മുതല്‍ ബേണ്‍ലിയിലെ പെന്‍ഡില്‍സൈഡ് ഹോസ്‌പൈസിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയായിരുന്നു ഇവരുടെ മരണം. ഇതേ ക്യാന്‍സറിന് ചികിത്സയിലുള്ള തന്റെ അമ്മയെ കൂടി ഓര്‍ത്ത് കൊണ്ടാണ് കെയ്റ്റ് വിന്‍സ്ലെറ്റ് ജെമ്മയുടെ കുടുംബത്തിന് സന്ദേശം നല്‍കിയത്.

'ജെമ്മാ കരുത്തിന്റെ ഒരു പ്രകാശമായിരുന്നു. ഈ യുദ്ധം ശക്തമായി അന്തസ്സോടെ നയിച്ചു. കുറച്ച് കാലത്തേക്കെങ്കിലും ഇവരുടെ ജീവിതത്തില്‍ ഇടപെടാനുള്ള ഭാഗ്യമുണ്ടായി', കെയ്റ്റ് പ്രതികരിച്ചു. മകള്‍ മരിച്ചതായി അമ്മ ഹെലെന്‍ സ്‌പ്രോട്‌സ് ഫേസ്ബുക്കില്‍ സ്ഥിരീകരിച്ചു. പോരാടി നോക്കിയെങ്കിലും ഇനിയൊന്നും ചെയ്യാന്‍ ബാക്കിയില്ല, ഹെലെന്‍ വ്യക്തമാക്കി.

16-ാമത്തെ ആഴ്ചയിലെ സ്‌കാനിന് ഇടെയാണ് ഒവേറിയന്‍ ക്യാന്‍സറുണ്ടെന്ന് ജെമ്മ തിരിച്ചറിഞ്ഞത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള സര്‍ജറിക്കായി കുഞ്ഞിനെ ഒഴിവാക്കാന്‍ ഇവര്‍ വിസമ്മതിച്ചു. ചികിത്സ വൈകിപ്പിച്ച് മകളെ പ്രസവിച്ച ശേഷമാണ് ട്യൂമര്‍ നീക്കിയത്. കുഞ്ഞിനെ ഇന്റന്‍സീവ് കെയറിലേക്ക് അയച്ച ശേഷം ജെമ്മ കീമോ നേരിട്ടു. ആദ്യഘട്ടത്തില്‍ മടങ്ങിയ രോഗം തിരികെ എത്തിയതോടെയാണ് 29-ാം വയസ്സില്‍ നഴ്‌സിന്റെ ജീവന്‍ പൊലിഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.