ശബരിമലയില്‍ പോകാന്‍ എത്തിയ സ്ത്രീയ്ക്ക് സംരക്ഷണം നല്‍കാതെ പോലീസ് മടക്കി അയച്ചു. ചേര്‍ത്തല സ്വദേശി ലിബി സിഎസിനെയാണ് സംരക്ഷണം നല്കാന് കഴിയില്ലെന്ന് അറിയിച്ച് പോലീസ് മടക്കി അയച്ചത്.
തനിക്ക് സംരക്ഷണം നല്കാന് കഴിയില്ല , വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോളൂ എന്നാണ് പോലീസ് പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ കേസുണ്ടെന്നാണ് അറിയുന്നതെന്നും ലിബി പ്രതികരിച്ചു.തന്നെ ആക്രമിക്കാന്‍ വന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തതായി കേട്ടില്ലെന്നും ലിബി വിമര്‍ശിക്കുന്നു. ഏതായാലും പോലീസിനും സര്‍ക്കാരിനുമെതിരെ കേസ് ഫയല്‍ ചെയ്യാനാണ് ലിബിയുടെ തീരുമാനം.
ലിബിയെ ആക്രമിച്ച അമ്പതോളം പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫേസ്ബുക്കിലെ വിവാദ പോസ്റ്റിന് ശേഷം നിരവധി കൊലവിളികളും ഭീഷണികളുമാണ് ലിബി നേരിടുന്നത്. സുപ്രീം കോടതി വിധി പ്രകാരമാണ് താന്‍ മല കയറാനെത്തിയതെന്ന് ലിബി പറയുന്നു. തനിക്ക് സന്നിധാനത്തിലേക്ക് പോകാന്‍ സുരക്ഷ ഉറപ്പാക്കാമെന്ന് പോലീസ് വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് നേരത്തെ ലിബി വ്യക്തമാക്കിയത്.
ശബരിമലയിലേക്ക് പോകാന്‍ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ വന്നിറങ്ങിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തിലാണ് പത്തനംതിട്ട സ്റ്റേഷനിലേക്ക് മാറ്റിയത്. പത്തനംതിട്ട ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ഇവരെ വിശ്വാസികള്‍ തടഞ്ഞത്. ഒരു വിധത്തിലാണ് പോലീസ് ഇവരെ മോചിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അഭിഭാഷക ദമ്പതികളും മറ്റൊരാളും ദര്‍ശനത്തില്‍ നിന്ന് പിന്മാറിയിരുന്നു. തീരെ വിശ്വാസമുണ്ടായിട്ടല്ല മല കയറുന്നതെന്നും വിധി അനുസരിച്ചാണ് എത്തുന്നതെന്നും പ്രകോപനപരമായി പോസ്റ്റിട്ടതോടെ ലിബിയ്ക്കെതിരെ ഒരു വിഭാഗം തിരിയുകയായിരുന്നു .