CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now

നാഗ ദേവതയുടെ അനുഗ്രഹം കിട്ടുമെന്ന് പാമ്പാട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചു ; 5 മാസം പ്രായമുള്ള കുഞ്ഞ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് നാഗ ദേവതയുടെ അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പാമ്പാട്ടിയ്ക്ക് നല്‍കുകയായിരുന്നു.

മാതാപിതാക്കളുടെ അന്ധവിശ്വാസം അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുത്തു. പാമ്പാട്ടിയുടെ കൈയ്യില്‍ നിന്നാണ് കുട്ടിയെ മൂര്‍ഖന്‍ പാമ്പു കടിച്ചത്. ഛണ്ഡീസ്ഗഡിലാണ് സംഭവം. അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് നാഗ ദേവതയുടെ അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പാമ്പാട്ടിയ്ക്ക് നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പാമ്പിനെ കൂടയിലാക്കി രാജ്‌നന്ദഗണിലെ വീട്ടില്‍ ബില്ലുറാം എന്ന പാമ്പാട്ടി എത്തിയത്. നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പാമ്പാട്ടിയും രക്ഷിതാക്കളോട് പറഞ്ഞു. ഉടനെ കുട്ടിയെ കൈമാറി. പെണ്‍കുഞ്ഞിനെ കൈയ്യിലെടുത്ത പാമ്പാടി കുട്ടിയെ പാമ്പിന്റെ മുന്നില്‍ കിടത്തുകയായിരുന്നു. കൂടാതെ കുട്ടിയുടെ കഴുത്തിലാണ് പാമ്പിനെ കിടത്തിയത്. ഉടനെ കുട്ടിയുടെ ദേഹത്ത് പാമ്പു കടിച്ചു. എന്നാല്‍ പാമ്പിന് വിഷമില്ലെന്ന് പറഞ്ഞ പാമ്പാട്ടി രണ്ടു മണിക്കൂറോളം ചടങ്ങുകള്‍ നടത്തി. കുട്ടിയുടെ അനക്കം നിലയ്ക്കുന്നത് കണ്ട് മാതാപിതാക്കള്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.

നാഗ ദേവതയുടെ അനുഗ്രഹം കിട്ടുമെന്ന് പറഞ്ഞ് പാമ്പാട്ടി ഇവരുടെ വീട്ടിലെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ ചുറ്റിയിരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. താന്‍ പാമ്പിന്റെ വിഷം കളഞ്ഞതാണെന്നാണ് പാമ്പാടി പോലീസിനോട് പറഞ്ഞത്. അയല്‍ക്കാരാണ് പാമ്പാട്ടിയെ പോലീസില്‍ പിടിച്ചേല്‍പ്പിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.