CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 42 Seconds Ago
Breaking Now

ശബരിമലയിലെ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ; ബിജെപി ആടിനെ പേപ്പട്ടിയാക്കുന്നത് ഇതാദ്യമായല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

അക്രമം നടത്താനായി അയ്യപ്പ ഭക്തര്‍ എന്ന പേരില്‍ കേരളത്തിന് പുറത്തുനിന്ന് ആര്‍എസ്എസ് ക്രിമിനലുകള്‍ എത്തിയെന്ന് കടകംപള്ളി ആരോപിച്ചു

ശബരിമലയില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ് ആണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം നടത്താനായി അയ്യപ്പ ഭക്തര്‍ എന്ന പേരില്‍ കേരളത്തിന് പുറത്തുനിന്ന് ആര്‍എസ്എസ് ക്രിമിനലുകള്‍ എത്തിയെന്ന് കടകംപള്ളി ആരോപിച്ചു. പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ബിജെപി എക്കാലത്തും നേട്ടം കൊയ്യുന്നതെന്നും അവര്‍ ആടിനെ പേപ്പട്ടിയാക്കുന്നത് ഇതാദ്യമല്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട് ഇത് അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ആര്‍എസ്എസ് ശ്രിക്കുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമത്തില്‍നിന്ന് ആര്‍എസ്എസ് നേതൃത്വം പിന്മാറണമെന്നും കടകംപള്ളി അഭ്യര്‍ത്ഥിച്ചു.

നേതാവ് കെ സുരേന്ദ്രനേയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല ദര്‍ശനത്തിനുള്ള 41 ദിവസത്തെ വ്രതം 18 ദിവസമായി വെട്ടിച്ചുരുക്കണമെന്ന് എഴുതുകയും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്ത സുരേന്ദ്രനാണ് നിലയ്ക്കല്‍ കുത്തിയിരുന്ന് സമരം നടത്തുന്നതെന്നും കടകംപള്ളി വിമര്‍ശിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.