CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 57 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള; ഹാട്രിക് വിജയത്തോടെ നോര്‍വിച് ചാമ്പ്യന്മാര്‍; സൗത്ത് എന്‍ഡ് റണ്ണേഴ്‌സ് അപ്പ്; ടോണി അലോഷ്യസ് കലാപ്രതിഭ; നെസ്സിന്‍ നൈസ് കലാതിലകം.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയ്ക്ക് വര്‍ണാഭമായ പര്യവസാനം.  2018 ഒക്ടോബര്‍ 6 )o തീയതി ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടന്ന കലാമേളയില്‍ നോര്‍വിച് അസോസിയേഷന്‍ ഓഫ് മലയാളീസ്   (NAM  ) 133 പോയിന്റ് നേടി  

ചാമ്പ്യന്‍ പട്ടം  കരസ്ഥമാക്കി.  ഹാട്രിക് വിജയത്തോടെ  നേടിയ ഈ നേട്ടം ശ്രദ്ധേയമായി. രണ്ടാം സ്ഥാനം (123 പോയിന്റ് ) സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനും (SMA )     മൂന്നാം സ്ഥാനം  (102  പോയിന്റ് )  കേംബ്രിഡ്ജ് മലയാളി അസോസിയേഷനും ( CMA )  നേടി. പതിനാല് അസ്സോസിയേഷനുകളില്‍ നിന്നും  ചിട്ടയായ പരിശീലനത്തിന് ശേഷം എത്തിയ  മത്സാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികള്‍ക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക  മികവ് കൊണ്ടും മികവുറ്റതായി.

ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയന്‍  പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, യുക്മ ബോട്ട് റേസ് കോര്‍ഡിനേറ്റര്‍   എബി സെബാസ്റ്റ്യന്‍, ജാന്‍സി രഞ്ജിത്; ആതിഥേയരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ സെക്രെട്ടറി ജോജി ജോയി  എന്നിവര്‍ സന്നിഹിതരായിരുന്നു.റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതവും റീജിയന്‍ ട്രെഷറര്‍ ഷാജി വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടന  പ്രസംഗത്തിലും ആശംസ പ്രസംഗങ്ങകളിലും  യുക്മയെ ജീവനെപ്പോലെ സ്‌നേഹിച്ച റീജിയന്‍ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്ന ശ്രീ  രഞ്ജിത് കുമാറിനെ അനുസമരിച്ചത് കാണികളില്‍ ഒരു നിമിഷം ആ ജനപ്രിയ നേതാവിനെക്കുറിച്ചുള്ള സ്മരണകള്‍ നിറഞ്ഞു.

തുടര്‍ന്ന് മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ അലോഷ്യസ് ഗബ്രിയേല്‍  ജിജി ദമ്പതികളുടെ മകന്‍    ടോണി അലോഷ്യസ് കലാപ്രതിഭയായും സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനിലെ നെസ്സിന്‍ നൈസ് കലാതിലകം പട്ടവും കരസ്ഥമാക്കി.സൗത്ത് എന്‍ഡില്‍ താമസിക്കുന്ന ജിഷ  നൈസ് ദമ്പതികളുടെ പുത്രിയാണ് നെസ്സിന്‍ നൈസ്.

വ്യക്തിഗത ചാമ്പ്യമാരായി നെസ്സിന്‍ നൈസ് (കിഡ്‌സ്), ഷാരോണ്‍ സാബു ( സബ് ജൂനിയര്‍),  ടെസ്സ സൂസന്‍ ജോണ്‍ ( ജൂനിയര്‍), 

അര്‍ച്ചന ഷാ സജീന്‍ ( സീനിയര്‍ ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു . 

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍   യുക്മ നാഷണല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ്, യുക്മ മുന്‍ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ്‌കവളക്കാട്ടില്‍ എന്നിവര്‍  വിതരണം ചെയ്തു.

 കലാമേളയുടെ വിജയത്തില്‍ മത്സരാത്ഥികള്‍, ആതിഥേയരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍,  സ്റ്റേജുകള്‍ നിയന്ത്രിച്ചവര്‍,  വിധികര്‍ത്താക്കള്‍, മറ്റു അംഗ അസ്സോസിയേഷനുകളില്‍ നിന്നെത്തിയ കാണികള്‍ എന്നിവരോടുള്ള നന്ദി റീജിയന്‍ കമ്മറ്റിക്ക് വേണ്ടി  ജോജോ തെരുവന്‍  അറിയിച്ചു.

റജി നന്തികാട്ട് ( പി. ആര്‍.ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

 

 

 




കൂടുതല്‍വാര്‍ത്തകള്‍.