CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 55 Seconds Ago
Breaking Now

ഓട്ടിസം ബാധിച്ച യുവതിക്ക് സെക്‌സ് ചികിത്സ; കെയര്‍ ഹോം സന്ദര്‍ശിച്ച് പുരുഷന്‍മാര്‍ അപകടകരമായ ലൈംഗികതയില്‍ ഏര്‍പ്പെട്ടു; രണ്ട് മാസത്തെ പരീക്ഷണം അവസാനിപ്പിച്ചത് ലൈംഗിക പീഡനം മരണത്തിലേക്ക് നയിക്കുമെന്ന സൈക്യാട്രിസ്റ്റിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്

രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ കെയറര്‍മാര്‍ ഇവരെ ലൈംഗിക ബന്ധത്തിനായി ഒറ്റയ്ക്ക് വിടുന്നതായിരുന്നു രീതി

ഓട്ടിസം ബാധിച്ച യുവതിയെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് മാസക്കാലം അപരിചിതരുമായി ലൈംഗികബന്ധത്തിന് വിട്ടുനല്‍കി കെയര്‍ഹോം. അപകടം പിടിച്ച രീതികളില്‍ ലൈംഗികതയ്ക്ക് ശ്രമിക്കുന്ന 23-കാരിക്ക് ഇതിന്റെ പ്രശ്‌നങ്ങള്‍ സ്വയം മനസ്സിലാക്കാനണ് കോടതി അനുമതിയോടെ കെയറര്‍മാര്‍ പുരുഷന്‍മാരെ ഇവര്‍ക്ക് മുന്നിലെത്തിച്ചത്. പഠന വൈകല്യങ്ങളുള്ള യുവതിയെ മാഞ്ചസ്റ്ററിലെ കെയര്‍ ഹോമില്‍ പകല്‍ സമയങ്ങളിലെത്തുന്ന പുരുഷന്‍മാര്‍ ലൈംഗികതയ്ക്ക് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇത് തുടര്‍ന്നാല്‍ ലൈംഗിക ചൂഷണത്തിനും, അക്രമത്തിനും, പരുക്കുകള്‍ക്കും, മരണത്തിനും വരെ കാരണമാകാമെന്ന സൈക്യാട്രിസ്റ്റിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഈ സ്‌കീം അവസാനിപ്പിച്ചത്. 

കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഈ വിചിത്രമായ പരീക്ഷണത്തിന്റെ കഥകള്‍ പുറത്തുവന്നത്. യുവതിയുടെ കുടുംബം ഈ സ്‌കീമിന് എതിരെ രംഗത്ത് വന്നു. മാനസിക പ്രശ്‌നങ്ങളുള്ള യുവതിയെ പരീക്ഷണത്തിന് വിട്ടുനല്‍കിയ കെയര്‍ ഹോം അധികൃതരുടെ നടപടിയെ ഇവര്‍ വിമര്‍ശിക്കുകയാണ്. നിയപരമായ കാരണങ്ങളാല്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത യുവതി 2013-ല്‍ പതിനെട്ട് വയസ്സ് തികഞ്ഞത് മുതല്‍ കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ നിര്‍ദ്ദേശപ്രകാരം കെയറിലാണുള്ളത്. സ്വയം സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് കോടതിയുടെ റോള്‍. 

യുവതിക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാന്‍ കഴിയുമെങ്കിലും പുരുഷനുമായുള്ള തീരുമാനങ്ങളില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരീക്ഷണമില്ലാതെ പുരുഷന്‍മാരുടെ അടുത്തേക്ക് ഇവരെ അയയ്ക്കുന്നത് അപകടകരമാകുമെന്ന് കെയറര്‍മാര്‍ ഭയന്നിരുന്നു. കോടതിയുടെ അനുമതിയോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ എന്‍ഗേജ് സപ്പോര്‍ട്ട് എന്ന സംഘടനയുടെ 24 മണിക്കൂര്‍ പിന്തുണ യുവതിക്ക് ലഭ്യമാക്കി. ഒരു വര്‍ഷം മുന്‍പാണ് യുവതി ലൈംഗികതയ്ക്കായി അപകടകരമായ ശ്രമങ്ങള്‍ നടത്തിയത്. ഇതോടെ കൂടുതല്‍ സ്വാതന്ത്ര്യം ഇവര്‍ക്ക് അനുവദിക്കണമെന്ന് കെയറര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതിയുടെ അനുമതിയോടെ ഇവര്‍ക്ക് പുരുഷന്‍മാരെ സ്വീകരിക്കാന്‍ വഴിയൊരുങ്ങിയത്. 

രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ കെയറര്‍മാര്‍ ഇവരെ ലൈംഗിക ബന്ധത്തിനായി ഒറ്റയ്ക്ക് വിടുന്നതായിരുന്നു രീതി. യുവതിയുടെ ലൈംഗിക പെരുമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെയറര്‍ തന്നെയാണ് പുരുഷന്‍മാരുടെ സന്ദര്‍ശനത്തിന് തടയിട്ടത്. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.  




കൂടുതല്‍വാര്‍ത്തകള്‍.