CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 58 Minutes 14 Seconds Ago
Breaking Now

ശബരിമലയുടെ ദീര്‍ഘകാല പാരമ്പര്യം കണക്കിലെടുക്കാതെയാണ് സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതെന്ന് മോഹന്‍ ഭഗവത്

കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസത്തേയും കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് രംഗത്ത്. ശബരിമലയുടെ ദീര്‍ഘകാല പാരമ്പര്യം കണക്കിലെടുക്കാതെയാണ് സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതെന്ന് മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി. കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസത്തേയും കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ ദശമിയോടനുബന്ധിച്ച് നാഗ്പൂരില്‍ സ്വയംസേവകര്‍ക്ക് നല്‍കിയ സന്ദേശത്തിനിടെയാണ് ഭഗവതിന്റെ പ്രസ്താവന.

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സമൂഹത്തില്‍ അശാന്തിയും,അസ്വസ്ഥയും ഉണ്ടാക്കി. സമത്വം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ അശാന്തി ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ പോകുത്. ശബരിമലയിലെ ആചാര അനുഷ്ഠാനകള്‍ക്ക് വളരെ നാളുകളായി പിന്തുടരുന്ന ചരിത്രം ഉണ്ട്. അത് കണക്കിലെടുത്തില്ല. ഹിന്ദു സമൂഹത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഇച്ഛ എന്താണെന്ന് പോലും അറിയാതെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്  മോഹന്‍ ഭഗവത് പറഞ്ഞു.

വര്‍ഷങ്ങളായി ശബരിമലയില്‍ തുടര്‍ന്ന് വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കാനും അനുവര്‍ത്തിക്കാനും തയ്യാറാണെന്ന് സ്ത്രീകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കാലത്തിനു അനുസരിച്ചു പരിഷ്‌കരിക്കണം എന്നാല്‍ അതിനു മുന്‍പ് ഒരു സമവായ ചര്‍ച്ച നടത്താമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിന് സര്‍ക്കാര്‍ തയ്യാറായില്ല. വിശ്വാസി സമൂഹത്തിന്റെയും ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചും അവരോട് ചര്‍ച്ച ചെയ്തും വേണം ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.