CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 5 Seconds Ago
Breaking Now

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ശാഖകള്‍ രൂപതാ തലത്തില്‍ മുന്നേറുന്നു. രൂപതാ ഡയറക്ടറായ റവ ഫാ ബാബു പുത്തന്‍പുരക്കല്‍ ഒക്ടോബര്‍ 20 ന് ബ്രിസ്‌റ്റോളില്‍

എപാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ 2019 യുവജന വര്‍ഷമായി പ്രഖ്യാപിച്ച ഈ സാഹചര്യത്തില്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ യുവജന സംഘടനയായ SMYM ന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതയിലെ എല്ലാ മിഷന്‍ ശാഖകളിലും ഊര്‍ജ്ജിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. സീറോ മലബാര്‍ എപാര്‍ക്കി യുകെയുടെ SMYM ഡയറക്ടര്‍ ആയ റവ ഫാ ബാബു പുത്തന്‍പുരക്കല്‍ ഒക്ടോബര്‍ 20 ന് ബ്രിസ്‌റ്റോളില്‍ എത്തുന്നു. അന്നേ ദിവസം സൗത്ത്മീഡിലുള്ള സെന്റ് വിന്‍സന്റ് ചര്‍ച്ച് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞ് 2 pm മുതല്‍ 5 pm വരെയാണ് യോഗ പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ബ്രിസ്റ്റോള്‍ SMYM ന്റെ രൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഒരു തുടക്കം കുറിക്കല്‍ കൂടിയാണ് ഈ യോഗത്തില്‍ ഉദ്ദേശിക്കുന്നത്.

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ നിന്നുള്ള യുവജനങ്ങളെ ഈ യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേകം ക്ഷണിക്കുന്നതായി റീജിയണല്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ റവ ഫാ പോള്‍ വെട്ടിക്കാട്ട്, യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ജോര്‍ജ് തരകന്‍, ജോമോന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ അറിയിച്ചു. തുടര്‍ന്ന് 21 ഞായറാഴ്ച ബ്രിസ്‌റ്റോളില്‍ യൂത്ത് ഗ്രൂപ്പിനായി സംഘടിപ്പിച്ചിട്ടുള്ള വേദപാഠ ക്ലാസിലും ഫാ ബാബു യുവതി യുവാക്കള്‍ക്ക് പ്രത്യേകം ക്ലാസ് നല്‍കുന്നതായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാതാപിതാക്കള്‍ക്കും അച്ചന്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.

ഭാവിയുടെ കരുത്തും വാഗ്ദാനവുമായ യുവജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുക അതിലുപരി അവരുടെ അദ്ധ്യാത്മികമായ ഉണര്‍വും വളര്‍ച്ചയും സാധ്യമാകുക എന്നീ ഉദ്ദ്യോശങ്ങളോടെയാണ് SMYM  പ്രവര്‍ത്തനങ്ങള്‍ എന്ന് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് ഈ അവസരത്തില്‍ ഊന്നിപ്പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.