CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 39 Minutes 14 Seconds Ago
Breaking Now

വിലകൂടിയ ഹെല്‍മെറ്റും ജാക്കറ്റും അടിച്ചുമാറ്റുന്ന പോലീസ് ; ശബരിമലയിലെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു

ശബരിമലയില്‍ പോലീസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയാണ്. പലയിടത്തും വാഹനങ്ങള്‍ തല്ലിതകര്‍ത്ത് പോലീസ് നടത്തിയ പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അക്രമം നിയന്ത്രിക്കുന്നുവെന്ന പേരില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയ പോലീസുകാര്‍ പോകുന്ന വഴി കിട്ടിയ ഹെല്‍മെറ്റുകളും വാഹനങ്ങളിലെ ജാക്കറ്റുകളും അടിച്ചുമാറ്റുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ശബരിമലയില്‍ പോലീസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

പോലീസ് നീക്കത്തിനെതിരെ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. വിശ്വാസികളെ തല്ലാന്‍ പോലീസിന് ആരാണ് അനുവാദം നല്‍കിയതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. വനിതാ റിപ്പോര്‍ട്ടര്‍മാരെ റിപ്പോര്‍ട്ടിംഗിന് അയച്ച ചാനലുകള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമരക്കാരെ പ്രകോപിപ്പിക്കാനാണ് ഈ നീക്കമെന്ന് വിശ്വാസികള്‍ പറയുന്നു. പ്രതിഷേധക്കാരുടെ പ്രതികരണം പലയിടത്തും അക്രമാസക്തമായിരിക്കുകയാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതെ പലയിടത്തും തടയുകയാണ് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.