യുവതികളെ ശബരിമലയില്‍ കടത്തിവിടാന്‍ സുപ്രീം കോടതിയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് പി സി ജോര്‍ജ് എംഎല്‍എ .ഭരണ ഘടന പ്രകാരം വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് എന്ത് അവകാശമാണുള്ളതെന്നും റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പി സി ജോര്‍ജ് മറുപടി നല്കി.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ വരേണ്ടെന്നാണ് അയ്യപ്പന് പറയുന്നത്. പിന്നെ എന്തിനാണ് അങ്ങോട്ട് ചെല്ലുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നാസ്തികനാണ്, അയാള്‍ക്ക് വിശ്വാസപരമായി കാര്യങ്ങളില്‍ താല്പര്യമില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. വിശ്വാസമാണ് പ്രധാനമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന് ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. മാതൃപുത്രി ബന്ധം മാത്രമാണ് അയ്യപ്പന് സ്ത്രീകള്കളോടുള്ളത്. പത്ത് വയസിനും അമ്പത് വയസിനും ഇടയിലുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പന് പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് പോകുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. നേരത്തെയും ഒരു യുവതിയേയും കടത്തിവിടില്ലെന്ന് പി സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു. ശബരിമലയ്ക്ക് വേണ്ടി നിയമനടപടികള്‍ സ്വാഗതം ചെയ്യുന്ന പി സി ജോര്‍ജ് പ്രതിഷേധങ്ങള്‍ക്കായി ആഹ്വാനം ചെയ്തിരുന്നു.