CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 21 Seconds Ago
Breaking Now

മന്ത്രി പുറത്തുവിട്ട ആ ശബ്ദ സന്ദേശം ബിജെപിക്കാരുടേതാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ശ്രീധരന്‍പിള്ള

സ്ത്രീ പ്രവേശനമെന്ന ആവശ്യം ഉന്നയിച്ചത് ആര്‍എസ്എസുകാരനാണെന്ന ആരോപണം അദ്ദേഹം തള്ളിയിരുന്നു.

ശബരിമലയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സ്ത്രീ പ്രവേശനമെന്ന ആവശ്യം ഉന്നയിച്ചത് ആര്‍എസ്എസുകാരനാണെന്ന ആരോപണം അദ്ദേഹം തള്ളിയിരുന്നു.

സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ഹര്‍ജിക്കാര്‍ ആര്‍എസ്എസുകാരനെന്ന വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമ നടപടിയ്ക്ക് അവര്‍ ശ്രമിക്കും. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'' മന്ത്രി പുറത്തുവിട്ട ശബ്ദരേഖ ആരുടേതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍ നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദം ബിജെപിക്കാരുടെ ശബ്ദമെന്ന് പറയുന്നത് കള്ളത്തരമാണ്. മോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണ്. സിപിഎമ്മിലെ പുത്തന്‍ കൂട്ടുകാരന്റെ ശബ്ദമാണ്. അത് തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം തെറ്റെന്ന് തോന്നിയാല്‍ അത് ലംഘിക്കാനും ശിക്ഷ ഏറ്റുവാങ്ങാനും തങ്ങള്‍ തയ്യാറാണ്. കലാപഭൂമിയാക്കി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിക്കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. മധ്യസ്ഥത്തിന് വിളിക്കുന്നതിന് മുമ്പ് നട്ടെല്ല് കാണിക്കണം. മുമ്പ് പറഞ്ഞതൊക്കെ മറന്ന് പിണറായിയെ കാണുമ്പോള്‍ കവാത്തു മറക്കുന്നയാളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.