പ്രളയ ശേഷം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള ധന സമാഹരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ ദുബായ് ഭരണാധികാരിയുടെ ഔദ്യോഗിക പേജില്‍ മലയാളികളുടെ ചീത്തവിളി. ദുരിതാശ്വാസത്തിന് എന്ന പേരില്‍ സന്ദര്‍ശനം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പണം നല്‍കരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നുമാണ് മലയാളികള്‍ കമന്റ് ചെയ്തിരിക്കുന്നത്.
യൂഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്റ് വരുന്നത്. മുഖ്യമന്ത്രിയെ മോശക്കാരനാക്കുന്ന കമന്റുകളാണ് പലതും.
അതിനിടെ കേരള പുനര്‍ നിര്‍മ്മാണ പരിപാടികളുടെ ഫണ്ട് ശേഖരണത്തിനായി അബുദബിയിലെ പ്രവാസി മലയാളി സമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു. നവകേരള നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയ്ക്ക് പ്രതീക്ഷിച്ച ഫണ്ട് ലഭിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഭൂരിഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് തുടക്കം തന്നെ സംഭാവന നല്‍കിയിരുന്നു. ശബരിമല വിഷയത്തിലെ ചില എതിര്‍പ്പുകളും ഫണ്ട് ലഭിക്കാന്‍ തടസ്സമാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട് .