CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 56 Seconds Ago
Breaking Now

വഴിപിഴച്ച മനസുള്ളവരാണ് മി ടൂ ക്യാമ്പയിന്‍ ആരംഭിച്ചത് ; രാജ്യത്തെ സ്ത്രീകളെ നാണം കെടുത്തുന്ന നടപടിയാണിതെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി എം ജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിരവധി പേരാണ് മീ ടു ക്യാമ്പെയ്‌ന്റെ ഭാഗമായി ചില തുറന്നുപറച്ചിലുകള്‍ നടത്തിയത്. ഇതെല്ലാം വലിയ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍ മി ടുവിനെ തള്ളി വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ രംഗത്ത്. വഴിപിഴച്ച മനസുള്ളവരാണ് മി ടൂ ക്യാമ്പയിന്‍ ആരംഭിച്ചതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി എം ജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആരോപണങ്ങള്‍ പലതും കഴമ്പില്ലാത്തത്. ഒന്നിച്ചുകളിക്കുമ്പോള്‍ അഞ്ചാംക്ലാസില്‍ സംഭവിച്ചതെന്നൊക്കെയാണ് ആരോപിക്കുന്നത്, ഇത് ശരിയല്ല, ചിലരുടെ വഴിപിഴച്ച മനസിന്റെ ഫലമാണിത്. മീ ടു ക്യാമ്പയിന്‍ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിപ്പിക്കുക എന്നല്ലാതെ പ്രയോജനം ഒന്നുമില്ല. പുരുഷന്മാരും സമാനമായ ആരോപണവുമായി രംഗത്തെത്തിയാല്‍ അംഗീകരിക്കാനാകുമോ, അദ്ദേഹം ചോദിച്ചു.

കേന്ദ്രമന്ത്രി മാത്രമല്ല നാനാ പടേക്കര്‍, അലോക് നാഥ്, സുഭാഷ് ഖായ്, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, വൈരമുത്തു, മലയാളികളായ അലന്‍സിയര്‍, മുകേഷ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.