CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 1 Seconds Ago
Breaking Now

രഹ്ന ഫാത്തിമയുടെ മലകയറ്റം സോഷ്യല്‍മീഡിയയില്‍ ആളാകാനുള്ള ശ്രമം ; വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതികള്‍ പാളി

മറ്റു വഴിയില്ലാതെ ഇരുവരേയും സുരക്ഷിതമായി പമ്പയിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു.

പോലീസ് ഹെല്‍മെറ്റ് ധരിച്ച് ചുറ്റും നിരവധി പോലീസ് അകമ്പടിയോടെയാണ് രഹ്ന ഫാത്തിമയും ജേണലിസ്റ്റ് കവിതയും കൂടി ശബരിമലയിലേക്കെത്തിയത്. രാവിലെ മുതല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ മടക്കി കൊണ്ടുവരാന്‍ പോലീസ് തീരുമാനിച്ചത്.

പോലീസ് യൂണിഫോമും ഹെല്‍മെറ്റും ധരിച്ച് ചുറ്റും പോലീസ് കവലിലാണ് ഇവരെ മലയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് 18ാം പടിയ്ക്ക് താഴെ കര്‍മ്മികള്‍ പ്രതിഷേധമാരംഭിച്ചു. പ്രധാന പൂജകള്‍ ഉള്‍പ്പെടെ ഒഴിവാക്കി. സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടച്ചിടുമെന്ന് തന്ത്രിയും അറിയിച്ചതോടെ പോലീസും വെട്ടിലായി. ഒടുവില്‍ നിലപാട് മാറ്റി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ആക്ടിവിസ്റ്റുകളാണ് അവരെന്നും ഇത്തരക്കാരെ പോലീസ് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. 

മറ്റു വഴിയില്ലാതെ ഇരുവരേയും സുരക്ഷിതമായി പമ്പയിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവും. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി ശ്രീധരന്‍ പറഞ്ഞു.അതിനിടെ കോഴിക്കോട്ടും കൊച്ചിയിലും നടന്ന ചുംബനസമരത്തിന്റെ മുന്‍നിരയില്‍ ഈ രഹ്ന ഫാത്തിമ ഉണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചപ്പോള്‍ എന്തിനാണ് രഹ്ന ഫാത്തിമ ഇത്ര കഷ്ടപ്പെട്ട് മലകയറാനെത്തിയത്. മല കയറി ആചാരം ലംഘിച്ച ആദ്യ സ്ത്രീയെന്ന പ്രശസ്തി തന്നെയാണ് ഇവരുടെ ലക്ഷ്യം.

ഏക എന്ന ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചാണ് രഹ്ന നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. മോഡലും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും ആണ് രഹ്ന ഫാത്തിമ. ഇന്റര്‍സെക്‌സ് ഐഡന്റിറ്റിയുള്ളവരെ കുറിച്ചാണ് 'ഏക' പറയുന്നത്. ഒരേസമയം പുരുഷ ലൈംഗികാവയവയും സ്ത്രീ ലൈംഗികാവയവും ഉള്ളവരെയാണ് ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെടുത്തുന്നത്. ഏകയുടെ പോസ്റ്ററുകള്‍ വലിയ വിവാദവും സൃഷ്ടിച്ചു.

ഇടയ്ക്ക് മാറുതുറക്കല്‍ സമരം എന്നപേരിലും രഹ്ന സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. എന്തു ചെയ്തും പ്രശസ്തയാകുകയെന്ന തന്ത്രമാണ് ഇവരുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിമര്‍ശകര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.