CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 11 Seconds Ago
Breaking Now

ശബരിമല ക്ഷേത്രം സെക്‌സ് ടൂറിസത്തിനുള്ള ഇടമല്ല; പോലീസും പിന്നില്‍ കളിയ്ക്കുന്നു ; സ്ത്രീ പ്രവേശന വിഷയത്തില്‍ ആഞ്ഞടിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയക്കണ്ണാണെന്ന ആരോപണത്തെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തള്ളിക്കളഞ്ഞു.

ശബരമില ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പോലീസും ഇതിന് പിന്നില്‍ കളിക്കുന്നതായാണ് പ്രയാര്‍ ആരോപിക്കുന്നത്. 

പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയക്കണ്ണാണെന്ന ആരോപണത്തെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തള്ളിക്കളഞ്ഞു. അയ്യപ്പന്റെ വാസസ്ഥാനമായ ശബരമില ക്ഷേത്രം സെക്‌സ് ടൂറിസത്തിനുള്ള ഇടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചകള്‍ നടക്കവെയായിരുന്നു മുന്‍ പ്രസിഡന്റ് ഈ വാദങ്ങള്‍ ഉന്നയിച്ചത്. 

പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിച്ച് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തുമെന്ന് മാത്രമാണ് പത്മകുമാര്‍ നിലപാട് സ്വീകരിച്ചതെന്നും ശ്രദ്ധേയമാണ്. 

റിവ്യൂ ഹര്‍ജി നല്‍കിയാല്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാമോയെന്ന് ആരാഞ്ഞ ദേവസ്വം പ്രസിഡന്റ് ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇതേക്കുറിച്ച് ഉറപ്പ് നല്‍കാത്തത് സര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണെന്നാണ് വിമര്‍ശനം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.