CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 1 Seconds Ago
Breaking Now

രഹാന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനും; ആക്ടിവിസ്റ്റിന്റെ ഉദ്ദേശം വിശ്വാസങ്ങളെ ചോദ്യം ചെയ്യലെന്ന് !

ഇവര്‍ക്ക് ഇരുമുടിക്കെട്ട് ഏത് സ്വാമി നിറച്ച് നല്‍കിയെന്നതും ചോദ്യമായി അവശേഷിക്കുന്നു.

ശബരിമല സന്നിധാനം വരെ പോലീസ് അകമ്പടിയോടെ കടന്നെത്തിയ രഹാന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഇക്കാര്യം പല സുഹൃത്തുക്കളോടും വെളിപ്പെടുത്തിയിരുന്നതായുള്ള വിവരം പുറത്തുവന്നതോടെ ഈ യുവതിയുടെ ശബരിമല യാത്ര വെറും ആചാരം ലംഘിക്കല്‍ മാത്രമായിരുന്നെന്ന സംശയമാണ് ഉയര്‍ത്തുന്നത്. 

സുപ്രീംകോടതി വിധി പ്രകാരം പ്രായഭേദമെന്യേ ശബരിമലയില്‍ കയറാനുള്ള അനുമതി നല്‍കിയതോടെയാണ് രഹാന ഫാത്തിമ പോലീസ് സഹായത്തോടെ മല ചവിട്ടിയത്. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നതിന് മുന്‍പ് രാവിലെ ആറരയോടെ നൂറോളം പോലീസുകാരുടെ അകമ്പടിയോടെയാണ് മലകയറ്റം. നടപ്പന്തല്‍ വരെ എത്തിയതോടെയാണ് വിഷയം കൈവിട്ട് പോയത്. 

പ്രതിഷേധക്കാര്‍ക്ക് പുറമെ ശബരിമല തന്ത്രിയുടെ അനുവാദത്തോടെ പരിമകര്‍മ്മങ്ങളും പൂജ നിര്‍ത്തിവെച്ച് നാമജപത്തില്‍ പങ്കെടുത്തതോടെ രഹാനയ്ക്കും കൂടെയുണ്ടായിരുന്ന ആന്ധ്രക്കാരി കവിതയ്ക്കും മടങ്ങാതെ മാര്‍ഗ്ഗമില്ലെന്നായി. തിരിച്ചിറങ്ങിയ രഹാനയോടെ ഇരുമുടിക്കെട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല. 

ഇതിന് പിന്നാലെയാണ് തന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട് ഉള്‍പ്പെടെ ഇവര്‍ സാനിറ്ററി നാപ്കിനുമായാണ് പോകുന്നതെന്ന് അറിയിച്ച വിവരം പുറത്തുവന്നത്. കൂടാതെ ഇവര്‍ക്ക് ഇരുമുടിക്കെട്ട് ഏത് സ്വാമി നിറച്ച് നല്‍കിയെന്നതും ചോദ്യമായി അവശേഷിക്കുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുന്നത് ഭക്തരെ സംബന്ധിച്ച് സുപ്രധാനമായ ചടങ്ങായിരിക്കവെയാണ് ആക്ടിവിസത്തിന്റെ മറവില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി ആരോപണം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.