CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes Ago
Breaking Now

അവരോട് ട്രാക്കില്‍ നില്‍ക്കാന്‍ താന്‍ പറഞ്ഞോ ? അവരുടെ പുറത്തുകൂടി ഞങ്ങള്‍ ട്രെയ്ന്‍ ഓടിച്ചോ ? അമൃത്സര്‍ ദുരന്തത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിദ്ദുവിന്റെ ഭാര്യ

ആഘോഷ സ്ഥലത്തു നിന്നും താന്‍ മടങ്ങി വീട്ടിലെത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.

പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ തട്ടി 60 ഓളം പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍. ആഘോഷ സ്ഥലത്തു നിന്നും താന്‍ മടങ്ങി വീട്ടിലെത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. സംഭവം അറിഞ്ഞ ഉടനെ പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. അപകട സ്ഥലത്തേക്ക് പോകാന്‍ തയ്യാറായപ്പോള്‍ പോലീസ് തന്നെ പിന്തിരിപ്പിച്ചെന്നും നവജ്യോത് കൗര്‍ പറഞ്ഞു.

ദുരന്തമായി മാറിയ ദസറ ആഘോഷ പരിപാടിയ്ക്ക് അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട് . പരിപാടിയുടെ മുഖ്യ അതിഥി നവജ്യോത് കൗര്‍ ആയിരുന്നു. എല്ലാവര്‍ഷവും ഇതേ സ്ഥലത്ത് ദസറ ആഘോഷിക്കാറുണ്ട്.  പതിവു പോലെ ഈ വര്‍ഷവും ആഘോഷം നടന്നു. പടക്കം പൊട്ടുന്ന ശബ്ദത്തിനിടെ ട്രെയ്ന്‍ പാഞ്ഞുവരുന്ന ശബ്ദം കേള്‍ക്കാതെ പോയതാണ് അപകടത്തിന് കാരണം.

'' അവരോട് ട്രാക്കില്‍ നില്‍ക്കാന്‍ താന്‍ പറഞ്ഞോ ? അവരുടെ പുറത്തുകൂടി ഞങ്ങള്‍ ട്രെയ്ന്‍ ഓടിച്ചോ ? അകാലിദള്‍ ഉള്‍പ്പെടെ നേരത്തെയുള്ള സര്‍ക്കാരുകളെല്ലാം അവിടെ ദസറ ആഘോഷത്തിന് അനുമതി നല്‍കിയിരുന്നു. സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗള്‍ പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.