CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 38 Seconds Ago
Breaking Now

അവിശ്വാസിയായ ചുംബന സമരക്കാരി ശബരിമല കളങ്കപ്പെടുത്തിയെന്ന് ആര്‍എസ്എസിന് പറയുമെന്നല്ലാതെ മറ്റൊന്നും തന്റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്ന് അരുന്ധതി

വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം നിലനില്‍ക്കേ ചുംബന സമര നേതാവ് രഹ്ന ഫാത്തിമ മല കയറാന്‍ പോയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി അരുന്ധതി. ശബരിമല സ്ത്രീകളുടേതാണ്. പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം, എന്ന് അരുന്ധതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പോലീസ് കാവലില്‍ നടപന്തല്‍ വരെയെത്തിയ രഹ്ന ഫാത്തിമയും കവിതയും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. ചെറിയ കുട്ടികളെ മുന്‍നിര്‍ത്തി നടത്തിയ സമരം കാരണമാണ് മടങ്ങിയതെന്ന് കവിത പ്രതികരിച്ചു.

അരുന്ധതി ഏതായാലും ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാടറിയിച്ചിരിക്കുന്നത് .

പോസ്റ്റിങ്ങനെ

പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.