CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 8 Seconds Ago
Breaking Now

ശബരിമല പ്രശ്‌നങ്ങള്‍ക്കിടെ ഓര്‍ക്കണം ശനി ക്ഷേത്രത്തിലെ 400 വര്‍ഷത്തെ വിലക്ക് നീക്കി തൃപ്തി ദേശായിയുടെ പ്രവേശനം

അമ്പതോളം പുരുഷന്മാരെ പോലീസ് മറികടന്ന് മതിലുകെട്ടിയ കല്‍വിഗ്രഹത്തില്‍ സ്ത്രീകല്‍ പൂജ അര്‍പ്പിച്ചു.

രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്ര സംസ്ഥാനത്തെ അഹ്മദ് നഗറിലെ ശനി ഷിങ്‌നാപുര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്ലാത്ത ശ്രീകോവിലില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തെ പുരുവര്‍ഷമായ ഗുഡ് പഡ്വ ദിവസം അവരെ കാത്തുനിന്ന അമ്പതോളം പുരുഷന്മാരെ പോലീസ് മറികടന്ന് മതിലുകെട്ടിയ കല്‍വിഗ്രഹത്തില്‍ സ്ത്രീകല്‍ പൂജ അര്‍പ്പിച്ചു.

ശനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കയറിയത് തൃപ്തി ദേശായ്, പ്രിയങ്ക ജഗ്തപ് എന്നിവരാണ്. 400 വര്‍ഷത്തെ വിലക്കാണ് 2016 ഏപ്രില്‍ എട്ടിന് ഇവര്‍ മറികടന്നത്. മാര്‍ച്ച് 31 ന് ബോംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയായിരുന്നു ഇവര്‍ക്ക് ഈ തീരുമാനമെടുക്കാന്‍ ധൈര്യം നല്‍കിയത്. ശനീശ്വരന് അരികിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് വലിയ ദോഷമാണെന്നായിരുന്നു അതുവരെ കരുതിയത്. ഇതിനെതിരെ തൃപ്തി ദേശായ് നീങ്ങുകയായിരുന്നു.

ശബരിമലയിലും അയ്യപ്പന് അഹിതമായി സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മല കയറിയവര്‍ക്ക് സന്നിധാനത്തേക്ക് എത്താന്‍ ആയില്ല. എന്നാല്‍ താമസിയാതെ തങ്ങളെത്തുമെന്നാണ് തൃപ്തി ദേശായി പറയുന്നത്. സുപ്രീം കോടതി വിധി പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും തങ്ങള്‍ക്ക് അവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രിയാകും ഉത്തരവാദിയെന്നും തൃപ്തി ദേശായ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.