CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 31 Seconds Ago
Breaking Now

അരക്കുപ്പി വോഡ്ക അടിച്ചുകയറ്റി കുഞ്ഞിനൊപ്പം സോഫയില്‍ കിടന്നുറങ്ങി; ഉറക്കത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കയറിക്കിടന്നു; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു; കേസില്‍ അമ്മയ്ക്ക് ജയില്‍ശിക്ഷ നല്‍കാതെ കോടതി

ബോധംകെട്ടുള്ള ഉറക്കത്തിനിടെ കുഞ്ഞ് അരികിലുണ്ടെന്ന കാര്യമൊക്കെ ഇവര്‍ മറന്നു.

സ്വന്തം അനുഭവം കൊണ്ട് പാഠം പഠിക്കുകയെന്നത് പൊതുവെ മനുഷ്യരെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. പ്രത്യേക അനുഭവം ഉണ്ടായി കുറച്ച് കാലത്തേക്ക് ഇതിന്റെ നിഴലുകള്‍ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും കാലം മുന്നോട്ട് പോകുന്നതോടെ ഇതെല്ലാം പഴയപടിയാകും. മദ്യപിച്ച് ലക്കുകെട്ട് സോഫയില്‍ കിടന്നുറങ്ങിയ അമ്മ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞതോടെയാണ് കാര്യങ്ങള്‍ കുഴപ്പമായത്. ശ്വാസം കിട്ടാതെ പിടഞ്ഞ ആ കുഞ്ഞ് ഇഹലോകവാസം വെടിയുകയായിരുന്നു.

അരക്കുപ്പി വോഡ്ക കുടിച്ച ശേഷമാണ് കുഞ്ഞിനെ നെഞ്ചില്‍ കിടത്തി 30-കാരി സ്റ്റാസി ആറ്റ്കിന്‍സണ്‍ സോഫയിലേക്ക് ചാഞ്ഞത്. എന്നാല്‍ ബോധംകെട്ടുള്ള ഉറക്കത്തിനിടെ കുഞ്ഞ് അരികിലുണ്ടെന്ന കാര്യമൊക്കെ ഇവര്‍ മറന്നു. കുഞ്ഞിന്റെ ദേഹത്തേക്ക് കമിഴ്ന്ന് കിടന്നായിരുന്നു ഇവരുടെ ഉറക്കം. മൂന്ന് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോഴായിരുന്നു മകള്‍ ഷോള്‍ അനക്കമറ്റ് കിടക്കുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. പാരാമെഡിക്കുകളെ വിളിക്കുകയും കുഞ്ഞിനെ പുരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഗുണുണ്ടായില്ല. 

ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ കുഞ്ഞിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ സ്റ്റാസിക്ക് പശ്ചാത്താപമുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ജഡ്ജ് പ്രസ്താവിച്ചു. മോശം അനുഭവത്തില്‍ നിന്നും ഇവര്‍ പാഠം പഠിച്ചിട്ടുണ്ട്. 12 മാസത്തെ സസ്‌പെന്റഡ് ശിക്ഷയാണ് കോടതി വിധിച്ചത്. ഷോള്‍ അമ്മയെ വിശ്വസിച്ചെങ്കിലും ഇത് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ കുറ്റബോധം ജീവിതകാലം മുഴുവന്‍ തുടരും, അഭിഭാഷക ലോറ ടിപ്പിംഗ് പ്രതികരിച്ചു. സ്റ്റാസിയെ നേരിട്ട് ജയിലിലേക്ക് അയയ്ക്കരുതെന്നായിരുന്നു ഇവരുടെ വാദം. 

കോടതി എന്ത് നടപടി പ്രഖ്യാപിച്ചാലും സ്വന്തം നിലയില്‍ ഇവര്‍ ജീവപര്യന്തം തടവ് നേരിടുമെന്നും അഭിഭാഷക ചൂണ്ടിക്കാണിച്ചു. 2016 നവംബര്‍ 17-നായിരുന്നു ഷോളിന്റെ മരണം. ഇതിന് ശേഷം ഇവര്‍ മറ്റൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.