CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 42 Seconds Ago
Breaking Now

40 കാരിയായ സ്ത്രീയ്ക്ക് 44 മക്കള്‍ ; ഈ അമ്മ വ്യത്യസ്ഥയാണ്....

1994ല്‍ 13 വയസ്സുള്ളപ്പോഴാണ് മറിയം ആദ്യമായി അമ്മയാകുന്നത്.

ഈ കണക്ക് എങ്ങനെ ശരിയാകുമെന്ന് ചിന്തിക്കുന്നുണ്ടാകും. 40 വയസ്സുകാരിയ്ക്ക് പക്ഷെ 44 മക്കളുണ്ട്. ഉഗാണ്ടയിലെ മുകോണോ ജില്ലയിലെ മറിയം നബാടാന്‍സിയാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

കുട്ടിക്കാലം ദുരിത പൂര്‍ണ്ണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രണ്ടാനമ്മയ്ക്ക് മറിയത്തേയും സഹോദരങ്ങളേയും ഇഷ്ടമല്ലാതിരുന്നതിനാല്‍ ഇല്ലാതാക്കാന്‍ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ചു കലര്‍ത്തി നല്‍കി. അങ്ങനെ മറിയത്തിന്റെ നാലു സഹോദരങ്ങള്‍ മരിച്ചു. മറിയം മാത്രം രക്ഷപ്പെട്ടു. പിന്നീട് 12 വയസ്സുള്ളപ്പോള്‍ 28 വയസ്സു കൂടുതലുള്ളയാളെ വിവാഹം ചെയ്തു വിട്ടു. മറിയത്തെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നയാളായിരുന്നു അത്.

1994ല്‍ 13 വയസ്സുള്ളപ്പോഴാണ് മറിയം ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍. രണ്ടുവര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായപ്പോള്‍ മൂന്നു കുട്ടികള്‍. വീണ്ടും രണ്ടുവര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായി. നാലു കുഞ്ഞുങ്ങള്‍ പിറന്നു. ഇങ്ങനെ ഒന്നിലധികം കുട്ടികള്‍ ജനിച്ചതോടെ മൊത്തം 44 കുട്ടികളായി. ആറു കുട്ടികള്‍ക്ക് ജന്മം നല്‍കാനായിരുന്നു ഇവര്‍ ആഗ്രഹിച്ചിരുന്നത്. ആറു പ്രസവത്തില്‍ 18 കുട്ടികള്‍ ജനിച്ചു. പ്രസവം നിര്‍ത്താന്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് അറിഞ്ഞു. ഇതോടെ ഈ ശ്രമം ഉപേക്ഷിച്ചു.

പ്രത്യേക ശാരീരിക അവസ്ഥയാണ് ഒരു പ്രസവത്തില്‍ ഇത്രയും കുഞ്ഞിന് ഇവര്‍ ജന്മം നല്‍കാന്‍ കാരണം. 2016ലാണ് അവസാന കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് വര്‍ഷത്തിലൊരിക്കലേ മറിയത്തെ കാണാനെത്തൂ. കുട്ടികള്‍ക്ക് പിതാവിനെ കാണാന്‍ പോലും അവസരമില്ല. എങ്കിലും മക്കള്‍ക്ക് ഭക്ഷണത്തിന് കുറവില്ലെന്നും താന്‍ നന്നായി അദ്ധ്വാനിക്കുന്നുണ്ടെന്നും ഈ അമ്മ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.