കുടുംബ ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ ഗായകന് നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടന്‍ കുടുംബ ജീവിതം ആരംഭിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ നല്കിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്
'ഞാന്‍ വളരെ ആകാംക്ഷയിലാണ്. എന്റെ ഏതാനും സുഹൃത്തുക്കള്‍ക്കെല്ലാം ഇതിനോടകം തന്നെ കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഇപ്പോള്‍ ബേബി ഫീവര്‍ ഉണ്ടെന്നാണു കരുതുന്നത്. എപ്പോഴും കുട്ടികളെ പറ്റിയുള്ള ചിന്ത.' ഇത് ആദ്യമായി അല്ല കുഞ്ഞിനെ പറ്റിയുള്ള ആഗ്രഹം സംബന്ധിച്ച് പ്രിയങ്ക മനസ്സു തുറക്കുന്നത്. ദൈവം അനുഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തനിക്കും ഒരു കുഞ്ഞിനെ ലഭിക്കുമെന്നു നേരത്തെയും പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞമാസമാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും പ്രശസ്ത അമേരിക്കന്‍ ഗായകന് നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രിയങ്കയുടെ മുംബൈയിലെ വീട്ടില്‍ വച്ച് ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു നടത്തിയ യാത്രകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ രണ്ടിന് ജോധ്പൂരിലായിരിക്കും പ്രിയങ്കയുടെ വിവാഹം എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ ഗലെ സംഗീത പരിപാടിയിലാണു നിക് ജോനാസും പ്രിയങ്കാ ചോപ്രയും പരിചയപ്പെട്ടത്.