CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 28 Seconds Ago
Breaking Now

ഹരിയാനയില്‍ നാലു സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ ; മലയാളികളെന്ന് റിപ്പോര്‍ട്ടുകള്‍

മൃതദേഹങ്ങള്‍ക്ക് മൂന്നോ നാലോ ദിവസത്തെ ദിവസത്തെ പഴക്കമുണ്ട്.

ഹരിയാണയിലെ സൂരജ്കുണ്ടില്‍ യുവാവിനേയും മൂന്ന് സഹോദരിമാരേയും ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക്  മൂന്നോ നാലോ ദിവസത്തെ ദിവസത്തെ പഴക്കമുണ്ട്.

പ്രദീപ് (37) സഹോദരിമാരായ മീന മാത്യു(52), നീന(51), ജയ(49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പോലീസ്  കണ്ടെടുത്തിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്. ഇവര്‍ മലയാളികളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് വീട് പരിശോധിച്ചപ്പോളാണ് രണ്ട് മുറികളിലായി ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു.  കുറച്ചു നാളുകള്‍ക്ക് മുന്‍പാണ്  ഇരുവരും മരണമടഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.