CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 19 Seconds Ago
Breaking Now

ട്രംപിന്റെ ഈ ബിസിനസ് ബുദ്ധി ഇന്ത്യയോട് വേണോ ? റഷ്യയുമായുള്ള എസ് 400 കരാറില്‍ ഉപരോധം ഒഴിവാക്കാന്‍ യുഎസിന്റെ ഉപാധിയ്ക്ക് ഇന്ത്യ വഴങ്ങുമോ?

തങ്ങളുടെ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങണമെന്ന ഉപാധി യുഎസ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്.

റഷ്യയുമായി എസ് 400 മിസൈല്‍ കരാറിലേര്‍പ്പെട്ടപ്പോള്‍ തുടങ്ങി യുഎസ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. ഉപരോധ ഭീഷണിയാണ് പ്രധാനമായിട്ടുള്ളത്. ഇനി ഉപരോധം ഒഴിവാക്കാനുള്ള ഉപാധിയും യുഎസിന്റെ പക്കലുണ്ട്. തങ്ങളുടെ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങണമെന്ന ഉപാധി യുഎസ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്. വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കത്തിലാണ് യുഎസ് പ്രതീക്ഷ. എന്നാല്‍ പാക് കൈവശമുള്ള അതേ വിമാനം വാങ്ങാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ല.

റഷ്യയുമായി കരാറിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉപരോധം എസ് 400 വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയേക്കുമെന്ന ആശങ്കയും ശക്തമാണ്. ഉപരോധ കാര്യം ഇന്ത്യയെ ഉടന്‍ അറിയിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

വിദേശ കമ്പനിയുടെ പങ്കാളിത്തത്തോടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 114 യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ഏപ്രിലില്‍ രാജ്യാന്തര ടെന്‍ഡര്‍ വിളിച്ചിരുന്നു. 1.25 ലക്ഷം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഒറ്റ ഇരട്ട എന്‍ജിന്‍ വിമാനങ്ങളാണ് നിര്‍മ്മിക്കുക. യുഎസിന്റെ ബോയിങ്, എഫ് 16 നിര്‍മ്മാതാക്കളായ ലോക്ക് ഹീഡ് മാര്‍ട്ടിന്‍  മാത്രമല്ല റഷ്യന്‍ കമ്പനികളുടം പദ്ധതി സ്വന്തമാക്കാന്‍ രംഗത്തെത്തിയതോടെയാണ് യുഎസിന്റെ സമ്മര്‍ദ്ദം.

എന്നാല്‍ യുഎസിന്റെ എഫ് 16 വിമാനങ്ങള്‍ കാലങ്ങളായി പാക് വ്യോമസേന ഉപയോഗിക്കുന്നതിനാല്‍ അതേ വിമാനം വാങ്ങുന്നത് ഗുണകരമാകില്ലെന്ന നിലപാടിലാണ് ഇന്ത്യയും .




കൂടുതല്‍വാര്‍ത്തകള്‍.