CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 11 Seconds Ago
Breaking Now

സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു

കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സരിതാ എസ് നായര്‍ നല്‍കിയ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാല്‍ എം.പി.ക്കുമെതിരെ കേസെടുത്തു.ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിേര സരിതാ നായര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.

സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതേ തുടര്‍ന്ന് സരിത ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കി. എഡിജിപി അനില്‍ കാന്തിനു നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.